സംഗീത നാടക അക്കാദമിയുടെ അഞ്ചാമത് രാജ്യാന്തര നാടകോത്സവം 2013 ജനുവരി 15 മുതല്‍ 22 വരെ തൃശൂരില്‍ നടക്കും. സമകാലീന യൂറോപ്യന്‍ നാടകങ്ങളായിരിക്കും ഇത്തവണത്തെ മുഖ്യാകര്‍ഷണമെന്ന് അക്കാദമി ചെയര്‍മാന്‍ സൂര്യാ കൃഷ്ണമൂര്‍ത്തിയും സെക്രട്ടറി പി.വി.കൃഷ്ണന്‍ നായരും വ്യക്തമാക്കി. നാടകങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതായി അവര്‍ അറിയിച്ചു.
റൊമാനിയ, സ്‌ളോവേനിയ, പോളണ്ട്, ഉസ്ബക്കിസ്ഥാന്‍ , ചെക്ക് റിപ്പബ്‌ളിക്ക്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജോര്‍ജിയ, നോര്‍വേ എന്നീ രാജ്യങ്ങളില്‍ നിന്ന് നാടക സംഘങ്ങള്‍ എത്തും. ഇവയ്ക്കു പുറമേ മഹാരാഷ്ട്ര, ഡല്‍ഹി, ആസാം, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളും ഉണ്ടാവും. ‘മലയാളം തിയേറ്റര്‍ പനോരമ’യില്‍ മലയാള നാടകങ്ങള്‍ അവതരിപ്പിക്കും. ഏകാങ്ക നാടകങ്ങള്‍ക്കായി പ്രത്യേക സെഷന്‍ ഏര്‍പ്പെടുത്തും. പകല്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്നതിനായി ബ്‌ളാക്ക് ബോക്‌സ് തിയേറ്റര്‍ സജ്ജമാക്കും.
കഴിഞ്ഞ വര്‍ഷം കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലായി നടന്ന നാടകോത്സവത്തിന് ഇത്തവണ വേദിയാകുന്നത് തൃശൂരിലെ റീജിയണല്‍ തിയേറ്റര്‍ മാത്രമാവും.
Browse Art and Culture
ഷഡ്കാല ഗോവിന്ദമാരാര്‍ പുരസ്കാരം കലാമണ്ഡലം സത്യഭാമയ്ക്ക്
തലശ്ശേരിയിലെ പീരങ്കികള്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കും: മന്ത്രി കെ.സി.ജോസഫ്
സൂര്യകൃഷ്ണമൂര്‍ത്തി കാലിക്കറ്റ് സര്‍വകലാശാല ഡീന്‍
'ഉണ്ണികളെ ഒരു കഥ പറയാം' ഇന്ദ്രജാല കഥാസൃഷ്ടി പ്രകടനം
ഡോ കെ ഓമനക്കുട്ടിയുടെ സപ്തതിയാഘോഷവും പുസ്തക പ്രകാശനവും
വയലാര്‍ അവാര്‍ഡ് ജേതാക്കളുടെ ചിത്രപ്രദര്‍ശനം
Connect with Us
-
Latest News
- 38 വര്‍ഷങ്ങള്‍ക്കുശേഷം ഷോലെ 3ഡിയില്‍
- നെയ്യ് ഉണ്ണിയപ്പം
- അജ്ഞാതമായിക്കിടന്ന അമൂല്യ വാസ്തുശാസ്ത്ര ഗ്രന്ഥം
- ബിഹാറില്‍ നിതീഷ്കുമാര്‍ വിശ്വാസവോട്ട് നേടി
- പി ആര് ഡയറക്ടര്‍ എ ഫിറോസിനെ സസ്പെന്‍ഡ് ചെയ്തു
- ‘പിങ്കിയുടെ ചിരി’ ഇനി വിമ്പിള്‍ഡണിലും
- എബിസിഡി: ആക്ഷേപഹാസ്യത്തിന്റെ ന്യൂജനറേഷന് മുഖം
- അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: സഭ പിരിഞ്ഞു
Animated Children EBOOKS






