DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര കുടുംബദിനം

ഭാരതമുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ കുടുംബത്തിന് പണ്ടേ പാവനത്വം കല്‍പിച്ചിരുന്നു. കൂട്ടുകുടുംബങ്ങള്‍ നിലനിന്നത് വലിയൊരു കൂട്ടായ്മയുടെ ഭാഗമായിരുന്നു. നഗരവത്ക്കരണവും വ്യവസായിക വളര്‍ച്ചയും അണുകുടുംബങ്ങളുടെ പിറവിക്ക് വഴിവച്ചതുപോലും സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി.

സ്വന്തം കുഞ്ഞിന് മുല കൊടുക്കാന്‍ മടിക്കുന്ന അമ്മ, സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കള്‍… കുടുംബത്തിന്റെ ഇന്നത്തെ ഭാരതീയ ചിത്രമാണിത്. ഈ നില മാറാനും കുടുംബങ്ങളുടെ മാനസികവും വൈകാരികവും സാമ്പത്തികവുമായ പ്രസക്തി ഓര്‍ക്കാനുമാണ് ഈ ദിനാചരണം നടത്തുന്നത്.

വസുദൈവക കുടുംബകം എന്ന പ്രമാണവുമായി ജീവിക്കുന്ന ഭാരതീയര്‍ക്കും കുടുംബദിനാചരണത്തില്‍ സ്വന്തം കുടുംബത്തിന്റെയും ലോകമെന്ന തറവാട്ടിന്റെയും സ്മരണ പുതുക്കാം. സമൂഹത്തിന്റെ ആധാരശിലകളില്‍ പ്രധാനം കുടുംബമാണ് എന്ന തിരിച്ചറിവാണ്. വ്യക്തിനിഷ്ഠമായ നേട്ടങ്ങളുടെ പിന്നാലെ പാഞ്ഞ പാശ്ചാത്യ പരിഷ്‌കൃത ലോകത്തെ കുടുംബത്തിലേക്ക് അടുപ്പിച്ചത്.

1993 സെപ്റ്റംബര്‍ 20ന് ഐക്യരാഷ്ട്രസഭയുടെ പൊതു സഭ, മേയ് 15ന് അന്തര്‍ദേശീയ കുടുംബദിനമായി പ്രഖ്യാപിച്ചു. മാറുന്ന കുടുംബം വെല്ലുവിളികളും അവസരങ്ങളും എന്നതാണ് 2006 ലെ അന്തര്‍ദ്ദേശീയ കുടുംബ ദിനത്തിന്റെ വിഷയം.

Comments are closed.