കഥപറയുന്ന കത്തുകളുമായി അക്ബര്‍ കക്കട്ടിലിന്റെ ഓര്‍മ്മ പുതുക്കല്‍

kathukal

 * അനിയാ, ഈ ചേട്ടനെ മറന്നോ..?
* ദുബായിയില്‍ ബെല്ലി ഡാന്‍സ് കാണുമ്പോള്‍ ഈ അനിയനെ മറന്നു അല്ലേ..?

മലയാളത്തിലെ പ്രസശ്തരായ രണ്ട് എഴുത്തുകാര്‍ തമ്മില്‍ കൈമാറിയ ഫോണ്‍ സന്ദേശമാണിത്. അവര്‍ ഫലിതത്തിലൂടെ പണികൊടുക്കുന്ന ഈ എഴുത്തുകാര്‍ ആരൊക്കെയാണെന്നറിയേണ്ട.. ?അദ്ധ്യാപക കഥകളിലൂടെ മലയാളിയെനടത്തിയ.. സാഹിത്യലോകത്തുനിന്നും കാലയവനികയിലേക്ക് മാഞ്ഞുപോയ അക്ബര്‍കക്കട്ടിലും യുവതലമുറയിലെ പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനുമാണ്. അക്ബര്‍ കക്കട്ടിലിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ഇനിവരില്ല പോസ്റ്റുമാന്‍; കഥപറയുന്ന കത്തുകള്‍ എന്ന പുസ്തകത്തിലാണ് അദ്ദേഹം സാഹിത്യകലാസാംസ്‌കാരികരംഗത്തുള്ളവരുമായി നടത്തിയ ഫോണ്‍ സന്ദേശങ്ങളും കത്തുകളും ചാറ്റ് മെസേജുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിദ്യാലയ കഥകളിലൂടെയും നാട്ടുമൊഴികളിലൂടെയും വായനക്കാരെ കൂട്ടാളിയാക്കുകയും വലിയൊരു സുഹൃദയവലയത്തെ അമ്പരപ്പിച്ചുകൊണ്ട് അകാലത്തില്‍ അന്തരിക്കുകയും ചെയ്ത അക്ബര്‍ കക്കട്ടില്‍ അവസാനമായി ഡി സി ബുക്‌സില്‍ ini-varillaപ്രദ്ധീകരിക്കാനേല്‍പ്പിച്ച കത്തുകളുടെ സമാഹാരമാണ് ഇനിവരില്ല പോസ്റ്റുമാന്‍. രണ്ട് ഭാഗങ്ങളായാണ് ഇതിലെ കത്തുകളും സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗം ചന്ദ്രിക ആഴ്ചപതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച കത്തുകളാണ്. രണ്ടാം ഭാഗം ശ്രീ എസ്. ഭാസുസരചന്ദ്രനെ എഡിറ്റുചെയ്യാന്‍ ഏല്‍പ്പിച്ചതുമായ കത്തുകളുമാണ്.

കത്തുകളിലെമ്പാടും അക്ബര്‍ കക്കട്ടില്‍ സ്‌നേഹത്തിനു വിധേയമാകുന്ന രംഗമാണ് ഉടനീളം കാണാനാവുക. എന്നാല്‍ നിശിതമായ വിമര്‍ശനങ്ങളടങ്ങിയ കത്തുകളും ഇവയിലുണ്ട്. സുഭാഷ് ചന്ദ്രനുമായുള്ള രണ്ടുവരി ചാറ്റിങുപോലെ ചിരിയുണര്‍ത്തുന്ന ഒട്ടനവധി ചാറ്റിങ്ങുകളും ഇനിവരില്ല പോസ്റ്റുമാന്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അച്ചടിച്ചുവരും എന്ന തോന്നലിലെഴുതിയവയല്ല കഥ പറയുന്ന ഈ കത്തുകള്‍. അതുകൊണ്ടുതന്നെ സത്യത്തിന്റെ ഗന്ധമാണ് അവയ്ക്കുള്ളത്.

ബഷീര്‍ എഴുതിയ ഈ കത്തുതന്നെ അതിനുദാഹരണമാണ്;

പ്രിയപ്പെട്ട അക്ബര്‍,

സാധനം കൊള്ളാം. അക്ബറിനു പുസ്തകത്തില്‍ ചേര്‍ക്കാം. മാതൃഭൂമി അയക്കുമ്പോയള്‍ പ്രത്യേകമായി ഒരു കാര്യമെഴുതണം. അല്ലാഹ് എന്നു കമ്പോസ് ചെയ്ത്-അല്ലാഹ് എന്നുതന്നെ അച്ചടിക്കണം. അള്ളാ എന്ന് അച്ചടിക്കരുതെന്നു താഴ്മയോടെ പറയണം.
മുസ്ലിം എന്നു വേണം. മുസ്‌ളിം എന്നു മ്ലേച്ഛരീതി പാടില്ല- മുസ്ലിം.
ഇസ്ലാംഎന്നുതന്നെ വേണം. ഇസ്‌ലാം എന്ന വൃത്തികെട്ട രീതി പാടില്ല-ഇസ്ലാം.
അക്ബര്‍ ഒരു ദിവസം ഇങ്ങോട്ട് വാ. പത്തിരിയും ഇറച്ചിയും താരാം- ചിന്ന കശ്മലയും വേണം.
സുഖവും ദീര്‍ഘായുസ്സും നേര്‍ന്നുകൊണ്ട്.
                                                                      വൈക്കം മുഹമ്മദ് ബഷീര്‍

സരസവും ലളിതവുമായ ആഖ്യാനരീതിയിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനംകവര്‍ന്ന സാഹിത്യകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. കാരൂര്‍ നീലകണ്ഠപിള്ളയ്ക്കുശേഷം അധ്യാപകഥകളെഴുതി സാഹിത്യലോകത്ത് ചിരപ്രതിഷ്ഠനേടിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കഥ, ചെറുകഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി എണ്ണമറ്റ എഴുത്തുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധരണക്കാരുടെ ജീവിതാനുഭവങ്ങളാണ് അദ്ദേഹം തന്റെ കാഥാഭൂമികയായി തിരഞ്ഞെടുത്തത്.നാട്ടുഭാഷയില്‍ തന്ന അദ്ദേഹം അവ വളരെ ലളിതവും സരസവുമായി അവതരിപ്പിച്ചു. 2016 ഫെബ്രുവരി 17 നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.

Categories: Editors' Picks, LITERATURE