‘ഇന്ദുലേഖ’ സിനിമയാകുന്നു

INDULEKHA

മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവല്‍ വെള്ളിത്തിരയിലെത്തുകയാണ്. അനശ്വര പ്രണയത്തിന്റെ മകുടോദാഹാരണാമായി എന്നും വാഴ്ത്തപ്പെട്ടിട്ടുള്ള ഇന്ദുലേഖ, വായനാനുഭത്തിന് ഒട്ടും ഭംഗംവരുത്താത്തരീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒ.ചന്തുമേനോന്റെ കഥയ്ക്ക് കെ.പി. വിജയകുമാര്‍ തിരക്കഥയും സംഭാഷണവും രചിച്ച സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ മുഹമ്മദ്കുട്ടിയാണ്. കോമരത്ത് ഭഗവതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ മൊയ്തൂട്ടി, ജബ്ബാര്‍ ആലങ്കോട് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രണയത്തെക്കാളുപരി പുരാതന കാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന പുരുഷമേധാവിത്വവും അനാചാരങ്ങളും തുറന്നുകാട്ടുകയാണ് സിനിമ. വിവാഹപ്രായമായ പെണ്‍ക്കുട്ടിക്ക് കുടുംബവും സമൂഹവും ഉയര്‍ത്തുന്ന വെല്ലുവിളിയും ഇന്ദുലേഖയുടെ അനുഭവത്തിലൂടെ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നു.

പ്രധാന കഥാപാത്രമായ ഇന്ദുലേഖയായി അന്‍സിബയും മാധവനെ കാര്‍ത്തിക് പ്രസാദുമാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സിനിമാതാരം എം.ആര്‍ ഗോപകുമാര്‍ ഇന്ദുലേഖയില്‍പ്രധാനകഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.

Categories: HIGHLIGHTS, MOVIES