ഇടശേരി പുരസ്‌കാരം പ്രഖ്യാപിച്ചു

award1നിരൂപണശാഖയിലെ നാലുപേര്‍ക്ക് ഇടശേരി പുരസ്‌കാരം സമ്മാനിക്കും. ഡോ.എസ്. ഗിരീഷ്‌കുമാറിന്റെ ‘ഗന്ധമാദന ഗിരിനിരകളില്‍’, ഡോ. മിനി പ്രസാദിന്റെ ‘പെണ്‍കഥകളുടെ ഫെമിനിസ്റ്റ് വായന’, ഡോ. വത്സലന്‍ വാതുശേരിയുടെ ‘മലയാള സാഹിത്യനിരൂപണം അടരുകള്‍; അടയാളങ്ങള്‍’, പ്രഫ. എ.എന്‍. കൃഷ്ണന്റെ ‘അര്‍ത്ഥസംവാദം’ എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരം. പുരസ്‌കാരത്തുകയായ 25,000 രൂപ ജേതാക്കള്‍ക്കു തുല്യമായി പങ്കുവയ്ക്കും.

ഡോ.എസ്.കെ. വസന്തന്‍, ഇ. ഹരികുമാര്‍, ഇ. ദിവാകരന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ജനുവരി ആദ്യവാരത്തില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന ഇടശേരി അനുസ്മരണവേളയില്‍ സ്മാരക സമിതി പ്രസിഡന്റ് മഹാകവി അക്കിത്തം പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നു ഇടശേരി സ്മാരക സമിതി സെക്രട്ടറി ഇ. മാധവന്‍ അറിയിച്ചു.

Categories: AWARDS