കഴിഞ്ഞദിവസമാണ് ഉദ്വേഗപൂര്‍വ്വമായ ഈ സംഭവത്തിന് ശാസ്ത്രലോകം സാക്ഷിയായത്

ice

ശാസ്ത്രലോകം ഉദ്വേഗപൂര്‍വം കാത്തിരുന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല രണ്ടായി പിളര്‍ന്നു. ലാര്‍സന്‍ സിയെന്ന പേരിലുള്ള ഒഴുകുന്ന മഞ്ഞുമലയുടെ 12 ശതമാനം ഭാഗമാണ് അടര്‍ന്നത്. ഒഴുകുന്ന ഏറ്റവും വലിയ മഞ്ഞുമലയുടെ പിളര്‍പ്പിനാണ് കഴിഞ്ഞദിവസം ശാസ്ത്രലോകം സാക്ഷിയായത്.

5800 സ്ക്വയര്‍മീറ്റര്‍ വിസ്തൃതിയും ഒരു ട്രില്യന്‍ ടണ്ണിലേറെ ഭാരവും ഉള്ള മഞ്ഞുമലയാണ് ലാര്‍സന്‍ സി. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക് മേഖലയിലായിരുന്നു ലാര്‍സന്‍ സിയുടെ പിളര്‍പ്പ്. പിളര്‍പ്പ് സ്വാഭാവിക പ്രക്രിയയാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ആഗോളതാപനം അന്റാര്‍ട്ടിക് മേഖലയിലെ ഹിമാനികളുടെ ഉരുകലിനെ വേഗത്തിലാക്കുന്നതായും ശാസ്ത്രലോകം വിലയിരുത്തുന്നു.

ലാര്‍സന്‍‌ സി സ്ഥിതിചെയ്യുന്ന അന്റാര്‍ട്ടിക്കയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ആഗോളതാപനത്തിന്റെ ഭാഗമായി അന്‍റാര്‍ട്ടിക്കയില്‍ താപനില കൂടുകയാണ്. അതിനാല്‍ നിരീക്ഷണത്തിലാണ് ഈ മേഖല. കപ്പല്‍ തകരുന്നതിന് കാരണമായേക്കാവുന്ന വിധത്തിലുള്ള മഞ്ഞുപിളര്‍‌പ്പാണ് അന്റാര്‍ട്ടിക്കയിലുണ്ടായതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Categories: LIFESTYLE