DCBOOKS
Malayalam News Literature Website

എണ്‍പതുകളിലെ കഥ പറഞ്ഞ് ആസിഫ് അലിയും മഡോണയും; ഇബ്‌ലിസിലെ ആദ്യഗാനം

ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും ഒന്നിക്കുന്ന പുതിയ ചിത്രം ഇബ്‌ലിസിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഭും…ഭും…ഭും… എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നരേഷ് അയ്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

അഡ്വഞ്ചേഴ്‌സ് ഓമനക്കുട്ടന് ശേഷം സംവിധായകന്‍ രോഹിത് വി.എസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് ഇബ്‌ലിസ്. എണ്‍പതുകളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രത്തിന് ആധാരമാകുന്നത്. ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യം ഒരുക്കിയിരിക്കുന്ന ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ്. ചിത്രത്തില്‍ ആസിഫ് അലിയുടെ മുത്തച്ഛനായി എത്തുന്നത് ലാല്‍ ആണ്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Comments are closed.