25-ാമത് ഡി സി അന്താരാഷ്ട്രപുസ്തകമേള ജൂലൈ 30 മുതല്‍

dc-fair22225-ാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയ്ക്കും സാസ്‌കാരികോത്സവത്തിനും ജൂലൈ 30 ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ തിരിതെളിയും.

ആഗസ്റ്റ് 15 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകമേളയില്‍ പുസ്തകപ്രകാശനങ്ങള്‍, സംവാദം, സാഹിത്യചര്‍ച്ചകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള 350 ലേറെ പ്രസാധകര്‍ മേളയില്‍ പങ്കടുക്കും.

മെഡിക്കല്‍സയന്‍സ്, എഞ്ചിനിയറിങ്ങ്, മാനോജ്‌മെന്റ് തുടങ്ങിയ അക്കാദമിക്ക് മേഖലയിലെ പുസ്തകങ്ങളോടൊപ്പം ചരിത്രം, സാഹിത്രം, തുടങ്ങിയ എല്ലാ മേഖലകളിലെയും പ്രമുഖപ്രസാധകരുടെ പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാക്കും. ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ ഒരുക്കുന്ന ഈ മേളയില്‍ പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും വായനക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങളും ഒരുക്കും. കൂടാതെ എല്ലാ ദിവസവും സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് സാംസ്‌കാരികോത്സവും പുസ്തക പ്രകാശനങ്ങളും സംഘടിപ്പിക്കും.