രണ്ടു കോടി കടന്ന് ഐ ലവ് യൂ മമ്മി…

i-love

ഐ ലൗ യു..ഐ ലൗ യു..മമ്മി.. മിഴിനീര്‍ക്കണങ്ങള്‍ മായന്‍… ഒരു പാട്ടുമൂളാം കാതില്‍…ആഹാ…ഈ ഗാനം കേള്‍ക്കാത്തവരും മൂളാത്തവരും ഇല്ല. ചിലരുടെ മൊബൈല്‍ റിങ് ടോണ്‍വരെ ഈ ഗാനമാണ്..മമ്മൂട്ടി നയന്‍താര താരജോഡിയില്‍ ഒരുങ്ങിയ ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. അമ്മയും മകളും തമ്മിലുള്ള സ്‌നേഹം വെളിവാക്കുന്ന ഈ ഗാനം സിനിമ റിലീസായ അന്നുമുതല്‍ തന്നെ സൂപ്പര്‍ ഹിറ്റാണ്.

സിനിമ റിലീസായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ ഗാനത്തിനുള്ള പ്രകസ്തിയും ഇഷ്ടവും കുറഞ്ഞിട്ടില്ല. യൂട്യൂബില്‍ ഏറ്റവും അധികം കണ്ട മലയാള സിനിമാഗാനം എന്ന റെക്കോര്‍ഡ് ഈ ഗാനം നേടിയിരിക്കുകയാണിപ്പോള്‍. 2 കോടി ആളുകളാണ് ഈ ഗാനം ഇതിനോടകം കണ്ടുകഴിഞ്ഞത്. ഇത് ഈ പാട്ടിനോടുള്ള പ്രേക്ഷകപ്രീതിയും ഇഷ്ടവുമാണ് തെളിയിക്കുന്നത്.

റഫീഖ് അഹമ്മദ് എഴുതിയ ഈ ഗാനത്തിന് ദീപക്‌ദേവാണ് ഈണം പകര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ മകള്‍ ദേവിക ദീപ്ക് ദേവും ശ്വേത മോഹനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

Categories: GENERAL, MUSIC