ക്രിസ്മസ് രുചികള്‍
On 8 Dec, 2012 At 06:16 AM | Categorized As Cuisine

നമ്മുടെ വീടുകളില്‍ തയ്യാറാക്കാവുന്ന ക്രിസ്മസ്  കേക്കുകളുടെ നിര്‍മ്മാണവിദ്യ. വരൂ, ക്രിസ്മസിനെ വരവേല്‍ക്കാം.

റിങ് കേക്ക്
200 ഗ്രാം ബദാം ചൂടുവെള്ളത്തിലിട്ട് രണ്ടു മിനിറ്റ് തിളപ്പിച്ചശേഷം തണുത്ത വെള്ളത്തിലിട്ട് തൊലികളഞ്ഞെടുക്കുക. 175 ഗ്രാം വെണ്ണ, Ring-Cakeരണ്ട് ടീസ്പൂണ്‍ ഓറഞ്ചിന്റെ തൊലി ചുരണ്ടിയത്, മുക്കാല്‍ കപ്പ് പൊടിച്ച പഞ്ചസാര എന്നിവ ഒന്നിച്ചാക്കി അടിച്ചു പതപ്പിക്കുക. മൂന്നു മുട്ടയെടുത്ത് ഓരോന്നായി ഇതിലേക്ക് ചേര്‍ത്ത് വീണ്ടും അടിച്ചു പതപ്പിക്കുക. ഇതിലേക്ക് രണ്ട് കപ്പ് കുതിര്‍ത്ത സുല്‍ത്താന, മുക്കാല്‍ കപ്പ് ഓറഞ്ച് ജ്യൂസോടുകൂടി ഇതില്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഒരു കപ്പ് മൈദാമാവും മുക്കാല്‍ ടീസ്പൂണ്‍ ബേക്കിങ് പൗഡറും ഒരുമിച്ച് ഇടഞ്ഞ ശേഷം ഈ കൂട്ട് കുറേശ്ശെ ഇതിലേക്ക് ചേര്‍ത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. അവസാനമായി മുക്കാല്‍ ടീസ്പൂണ്‍ വാനില എസ്സന്‍സും ചേര്‍ത്ത് യോജിപ്പിച്ച് ഈ ബാറ്ററ് തയ്യാറാക്കിവച്ചിരിക്കുന്ന ഒരു റിങ് മോള്‍ഡ് മാതൃകയിലുള്ള കേക്ക് ടിന്നില്‍ ഒഴിക്കുക. ഇതിനു മുകളിലായി തൊലി കളഞ്ഞ ബദാം നിരനിരയായി വട്ടത്തില്‍ അടുപ്പിച്ച് അടുക്കുക. മാവിന്റെ മുകളില്‍ തൊട്ടുവെച്ചാല്‍ മതി, അമര്‍ത്തരുത്. ബേക്ക് ചെയ്യുമ്പോള്‍ മാവ് ഒന്ന് പൊങ്ങും. അമര്‍ത്തിവെച്ചാല്‍ ബദാം ഉള്ളിലേക്ക് ഇറങ്ങിപ്പോയി അലങ്കാരഭംഗി നഷ്ടമാകും.. ഇനി ഈ കേക്ക് ടിന്‍ ചൂടായിക്കിടക്കുന്ന ഓവനില്‍ ചെറുചൂടില്‍ (150 ഡിഗ്രി സെല്‍ഷ്യസില്‍) 11/2 മണിക്കൂര്‍ ബേക്ക് ചെയ്ത് മുകള്‍ഭാഗം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാക്കിയെടുക്കുക. ഒരു ചെറിയ സോസ്പാനില്‍ അഞ്ച്‌ടേബിള്‍ സ്പൂണ്‍ ഓറഞ്ച് മാര്‍മലെയ്ഡ് അല്ലെങ്കില്‍ ഏതെങ്കിലും ജാം ഇട്ട് ചെറുചൂടില്‍ ഉരുക്കുക. (തിളപ്പിക്കണ്ട). തയ്യാറാക്കിയ ചൂടുകേക്കിന്റെ മുകളില്‍ ഒരു പേസ്ട്രി ബ്രഷ് കൊണ്ട് ഈ ഗ്ലെയ്‌സ് തടവി കൊടുക്കുക. തണുത്തു കഴിയുമ്പോള്‍ കേക്കിനു നല്ല തിളക്കമുണ്ടാകും.

ചോക്ലേറ്റ് കേക്ക്
ചോക്ലേറ്റ് കേക്കിന്റെ രുചി അറിയാത്തവരായി ആരുമുണ്ടാവില്ല. ഒരിക്കല്‍ കഴിച്ചാല്‍പിന്നെ നാവില്‍നിന്നു വിട്ടുമാറില്ല ഇതിന്റെ സ്വാദ്. നമ്മളുണ്ടാക്കാന്‍ പോകുന്നത് ഫഡ്ജ് ഐസിങ് ഉള്ള ചോക്ലേറ്റ് കേക്ക് ആണ്. വളരെ രുചികരമായ ഈ കേക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.
11/2 കപ്പ് പഞ്ചസാര പൊടിച്ചത്, 125 ഗ്രാം വെണ്ണ, ഒരു കപ്പ് വെള്ളം, 1/2 ടീസ്പൂണ്‍ സോഡാപ്പൊടി എന്നിവ ഒന്നിച്ചാക്കി പഞ്ചസാര അലിയുന്നതുവരെ ഇളക്കി ചൂടാക്കുക. ഇത് തിളയ്ക്കാന്‍ പാടില്ല. തിള വന്ന ശേഷം തീ കുറച്ച് വീണ്ടും അഞ്ച് മിനിറ്റ് ഇളക്കിയശേഷം അടുപ്പില്‍നിന്നും മാറ്റി തണുക്കാന്‍ ChocolateCakeഅനുവദിക്കുക. 11/2 കപ്പ് മൈദാമാവും 21/2 ടീസ്പൂണ്‍ ബേക്കിങ് പൗഡറും 21/2 ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡറും ഒന്നിച്ചാക്കി ഇടഞ്ഞുവെയ്ക്കുക. തുടര്‍ന്ന് ഇടഞ്ഞുവെച്ചിരിക്കുന്ന മൈദാക്കൂട്ടും രണ്ട് മുട്ട ഉടച്ചതും ചേര്‍ത്ത് ഇലക്ട്രിക് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അടിച്ചെടുത്തശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഒഴിച്ച് 160 – 180 ഡിഗ്രി ചൂടില്‍ 40-45 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. കേക്ക് ടിന്‍ അല്പം വെണ്ണ തടവി അല്പം മൈദാമാവ് ചൂറ്റോടുചുറ്റും തൂവി നന്നായി തട്ടിക്കളഞ്ഞ് തയ്യാറാക്കി എടുക്കണം.
ഫഡ്ജ് ഫ്രോസ്റ്റിങ് ഉണ്ടാക്കാന്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം, 1/4 കപ്പ് പൊടിച്ച പഞ്ചസാര, 50 ഗ്രാം വെണ്ണ എന്നിവ ചെറുതീയില്‍ അലിയുന്നതുവരെ ചൂടാക്കുക. ഇത് തിളയ്ക്കരുത്. മുക്കാല്‍ കപ്പ് ഐസിങ് ഷുഗറും രണ്ട് ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡറും ഒന്നിച്ചാക്കി ഒരു പാത്രത്തില്‍ ഇടഞ്ഞുവെയ്ക്കുക. ഇതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ചൂടുവെണ്ണ, പഞ്ചസാരമിശ്രിതം കുറ്റേശ്ശെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു ക്ലിങ് ഫിലിംകൊണ്ടു മൂടി, ഫ്രിഡ്ജിന്റെ താഴത്തെ തട്ടില്‍വെച്ച് 20 മിനിറ്റ് സമയം തണുപ്പിക്കുക (കുറച്ച് കട്ടിയാകാന്‍ തുടങ്ങുന്നതുവരെ). പുറത്തെടുത്ത് തടിത്തവികൊണ്ട് വീണ്ടും നന്നായി അടിച്ച് അയവ് വരുത്തി തയ്യാറാക്കിവെച്ചിരിക്കുന്ന കേക്കിന്റെ മുകളില്‍ ഒഴിച്ച് അനക്കാതെ വയ്ക്കുക. നന്നായി സെറ്റ് ആയിക്കഴിയുമ്പോള്‍ കഷണങ്ങളായി മുറിച്ചെടുക്കാം. പെട്ടന്ന് ഉറച്ചുകിട്ടാന്‍ വേണമെങ്കില്‍ കേക്കിലേക്ക് ഐസിങ് ഒഴിച്ചുകഴിഞ്ഞ് ഒന്നു സെറ്റായി തുടങ്ങുമ്പോള്‍ ഫ്രിഡ്ജിന്റെ താഴത്തെ തട്ടില്‍ വച്ചാലും മതിയാകും.

RELATED BOOKS

മാജിക് ഓവന്‍ പാചകകല/ലക്ഷ്മി നായര്‍
മാജിക് ഓവന്‍ പാചകവിധി/ലക്ഷ്മി നായര്‍
പാലഹാരങ്ങള്‍ /ഇന്ദു നാരായണന്‍

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>



9 + 7 =