DCBOOKS
Malayalam News Literature Website

ആദ്യ വനിത ഫോട്ടോജേര്‍ണലിസ്റ്റ് ഹോമായി വ്യര്‍വാല്ലയ്ക്ക് ഗൂഗിളിന്റെ ആദരം

ഇന്ത്യയിലെ ആദ്യ വനിത ഫോട്ടോജേര്‍ണലിസ്റ്റ് ഹോമായി വ്യര്‍വാല്ലയ്ക്ക് ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന്റെ ആദരം. ഹോമായിയുടെ 104മത് ജന്മദിന വാര്‍ഷികത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഡ്യൂഡിലിലൂടെയാണ് ഗൂഗിള്‍ ഇന്ത്യ ആദരവ് അര്‍പ്പിച്ചത്. ഹോമയിയോടുള്ള ആദരസൂചകമായി ഡൂഡിലില്‍ ഫോട്ടോ എടുക്കുന്ന ഹോമയിയുടെ ചിത്രവും നല്‍കിയിട്ടുണ്ട്.

‘ഡാല്‍ഡ 13’ എന്ന വിളിപ്പേരില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ട ഹോമായി പുരുഷന്‍മാര്‍ കൈയടക്കിവാണിരുന്ന ഫോട്ടോഗ്രാഫി തട്ടകത്തിലെ ഏക സ്ത്രീസാന്നിധ്യമായിരുന്നു. 1938 മുതല്‍ 1973 വരെയുള്ള മുപ്പത്തഞ്ചുവര്‍ഷം ഹോമായി ഇന്ത്യയുടെ ഓരോ നാഡിമിടിപ്പും പകര്‍ത്തി. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സുപ്രധാന കാലഘട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇവര്‍ക്ക് 2011ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

1913 ഡിസംബര്‍ 9 ന് മുംബൈയിലാണ് ഹോമായി ജനിച്ചത്. ഇവരുടെ ജന്മദിനത്തോടനബന്ധിച്ച് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ക്കാസി ഫൗണ്ടേഷന്‍ ഫോര്‍ ആര്‍ട്ട് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഹോമായുടെ പടങ്ങളുടെ പ്രദര്‍ശനം നടത്തിവരുന്നുണ്ട്.

 

Comments are closed.