DCBOOKS
Malayalam News Literature Website

പ്ലസ് ടു, വി.എച്ച്.എസ്.ഇ. ഫലപ്രഖ്യാപനം ഇന്ന്

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതുപരീക്ഷകളുടെ ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ വിദ്യാര്‍ഥികള്‍ നേടിയ സ്‌കോറുകളും ഗ്രേഡുകളും അറിയാം. സ്‌കോര്‍ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി.

പരീക്ഷാഫലം പി.ആര്‍.ഡി. ലൈവ് മൊബൈല്‍ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് prdlive ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാഫലം താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും ലഭിക്കും. www.kerala.gov.in, www.dhsekerala.gov.in,  www.results.itschool.gov.in,  www.prd.kerala.gov.in, www.keralaresults.nic.in, www.cdit.orgwww.results.nic.in

Comments are closed.