DCBOOKS
Malayalam News Literature Website

പൊന്നാനിയില്‍ ശക്തമായ കടല്‍ക്ഷോഭം; മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോയി

മലപ്പുറം ജില്ലയിലെ പൊന്നാനി, കൂട്ടായി അഴിമുഖങ്ങളില്‍ നങ്കൂരമിട്ട പതിനഞ്ചോളം മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. ഭാരതപ്പുഴയിലെ ശക്തമായ ഒഴുക്കും കടല്‍ക്ഷോഭവും കാരണമാണ് ബോട്ടുകള്‍ ഒഴുകിപ്പോയത്. ഇതിനു പുറമെ, കടലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകളും ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാ ബോട്ടുകളും കടല്‍ഭിത്തിയിലിടിച്ച് ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ്. മീനപിടുത്ത സാമഗ്രികളും , ബോട്ടിന്റെ യന്ത്രഭാഗങ്ങളുമെല്ലാം അപകടത്തില്‍ തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കനത്തമഴയും കടല്‍ക്ഷോഭവും മൂലം തീരപ്രദേശത്ത് താമസിച്ചിരുന്നവരെ കഴിഞ്ഞയാഴ്ച മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മലപ്പുറത്തെ തീരപ്രദേശങ്ങളിലും പൊന്നാനി തീരങ്ങളിലും ശക്തമായ കടല്‍ക്ഷോഭം തുടരുകയാണ്.

Comments are closed.