DCBOOKS
Malayalam News Literature Website

തിരുവനന്തപുരത്ത് കനത്തമഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ 2.5 അടി വീതമാണ് ഉയര്‍ത്തിയത്. പേപ്പാറ ഡാമിലെ ഒരു ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്.

അഗസ്ത്യാര്‍കൂടം വനമേഖലയില്‍ ശക്തമായ മഴ പെയ്തതോടെ ഡാമിലെ ജലനിരപ്പ് 83.5 അടിയായി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചനവകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ച ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാവിലെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ തുടക്കമായാണ് ഇപ്പോഴത്തെ മഴയെ കണക്കാക്കുന്നത്.

Comments are closed.