DCBOOKS
Malayalam News Literature Website

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച സ്‌കൂളുകള്‍ക്ക് അവധി

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ അമിത് മീണയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. അടുത്ത 17-ാം തീയതി വരെ മഴ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, കോട്ടയം, വയനാട്, ജില്ലകളിലും ആലപ്പുഴ ജില്ലയിലെ മൂന്ന് താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

Comments are closed.