നെഹ്‌റുവിന്റെ ആനന്ദനിമിഷം
On 27 Oct, 2012 At 05:27 AM | Categorized As Jokes

 ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു നല്ലൊരു നര്‍മ്മരസികനായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ വസതിയില്‍ സുഹൃത്തുക്കള്‍ക്കായി ഒരു വിരുന്നുസത്കാരം നടത്തി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു നിര്‍ദ്ദേശം പൊന്തിവന്നു. ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സന്ദര്‍ഭം ഏതെന്നു വെളിപ്പെടുത്തണം. ആ നിര്‍ദ്ദേശം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

Jawaharlal Nehruപലരും ആഹ്ലാദകരമായ പല സന്ദര്‍ഭങ്ങളെക്കുറിച്ചും പറഞ്ഞു. വിവാഹജീവിതത്തില്‍ പ്രവേശിച്ച ദിവസം, ഐ.എ.എസ്. ലഭിച്ചപ്പോള്‍ , മധുവിധു ആഘോഷകാലം, ഉയര്‍ന്ന ഉദ്യോഗം സ്വീകരിച്ച ദിവസം, വ്യവസായപ്രമുഖനായത്, പത്മശ്രീ ലഭിച്ചപ്പോള്‍ എന്നിങ്ങനെ ഓരോരുത്തര്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു.

നെഹ്‌റുവിന്റെ ഊഴമെത്തിയപ്പോള്‍ അദ്ദേഹം എഴുന്നേറ്റുനിന്നിട്ടു പറഞ്ഞു: “എന്റെ ജീവിതത്തിലെ പരമാനന്ദകരമായ നിമിഷങ്ങള്‍ ഞാന്‍ കഴിച്ചുകൂട്ടിയത് മറ്റൊരു പുരുഷന്റെ ഭാര്യയുടെ കരവലയത്തിലമര്‍ന്നിരിക്കുമ്പോഴാണ്.’’ സുഹൃത്തുക്കള്‍ ഇതുകേട്ട് അമ്പരപ്പോടും അത്ഭുതത്തോടും ആകാംക്ഷയോടുംകൂടി പരസ്പരം നോക്കി.

“ഏതായിരിക്കും ആ സ്ത്രീ?’’നെഹ്‌റു എന്തുകൊണ്ടിങ്ങനെ ബലഹീനത കാട്ടി?’’

“അഥവാ അങ്ങനെ സംഭവിച്ചെങ്കില്‍തന്നെ അതിവിടെ പരസ്യപ്പെടുത്താമോ?’’

ഈ രീതിയിലായിരുന്നു അവരുടെ തിരക്കിട്ട ആലോചനകള്‍ . അതു മനസ്സിലാക്കിയ നെഹ്‌റു മന്ദഹസിച്ചുകൊണ്ടു പറഞ്ഞു: ആ സ്ത്രീ മറ്റാരുമായിരുന്നില്ല. അവരാണ് എന്റെ അമ്മ.’’

Related Posts:

Displaying 3 Comments
Have Your Say
  1. നെഹ്‌റുജി ഇത്ര തമാശക്കാരനോ………..?

  2. Manoj Mathew says:

    അടിപ്പന്‍……..നെഹ്‌റു

  3. SANUSHA M says:

    അപ്പോള്‍ ഹാസ്യം എല്ലാവര്‍ക്കും വഴങ്ങും.. !

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>5 + = 13