ഗന്ധർവഗായകന് ഇന്ന് പിറന്നാൾ

yeshudas

അഞ്ചു പതിറ്റാണ്ടുകളായി സംഗീതാസ്വാദകരുടെ മൂളിപ്പാട്ടായി നിറഞ്ഞു നിന്ന ഗാനഗന്ധർവൻ കെ. ജെ യേശുദാസിന് ഇന്ന് പിറന്നാൾ. അറുപതുകളിൽ ആദ്യമായി മുഴങ്ങിതുടങ്ങിയ യേശുദാസിന്റെ ശബ്ദം ഇന്നും മലയാളികളുടെ താളവും, ശ്രുതിയും ഈണവും ഇഴചേര്‍ത്ത ആലാപനത്തിലും മുഴങ്ങുന്നുണ്ട്. മൂന്ന് തലമുറകകളെ ആസ്വാദനത്തിന്റെ അത്യുന്നതങ്ങളിലെത്തിച്ച യേശുദാസിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള ചുവടുവയ്പ്പ് ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടിയായിരുന്നു.

1964ല്‍ പാടിയ താമസമെന്തേ വരുവാന്‍ അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മലയാളിക്ക് പ്രിയങ്കമാണ്. 1969ല്‍ യേശുദാസ് പാടി ആയിരം പാദസരങ്ങള്‍ എന്ന ഗാനം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു. ഇതേ വര്‍ഷം തന്നെ അദ്ദേഹം ആലപിച്ച തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ എന്ന ഗാനം ഒരിക്കെലെങ്കിലും മൂളാത്ത മലയാളിയുണ്ടാവില്ല. 1987 ല്‍ പാടിയ അരികില്‍ നീ ഉണ്ടായിരുനെങ്കില്‍. 1986 സുഖമോ ദേവി, 1989 ചന്ദന ലേപ സുഗന്ധം, 1990 പ്രമദവനം വീണ്ടും, 1991 ല്‍ പാതിരാ മഴയോതോ, 1997ല്‍ പിന്നെയും പിന്നെയും ആരോ കിനാവിന്റെ എന്നീ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയവയാണ്.

എല്ലാ ഭാഷകളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ യേശുദാസെന്ന സംഗീതപ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വടക്കേന്ത്യയില്‍ യേശുദാസ് പ്രിയംകരനാകുന്നത് കാരണം സ്വാമി എന്ന ഹിന്ദി ചിത്രത്തില്‍ രാജേഷ് റോഷന്‍ യേശുദാസിനെ കൊണ്ട് പാടിച്ച ‘ക്യാ കരൂ സജ്‌നി’ എന്ന ഗാനത്തിലൂടെയാണ്. ചിറ്റ്‌ചോറിലെ ഗോരി തേരാ ഗാവ് ബഡാ പ്യാരാ എന്ന ഗാനം ബോളിവുഡിലെ എക്കാലത്തെയും മികച്ച ഗാനശ്രേണികളിലൊന്നാണ്.
സംഗീതാരാധകരുടെ ദൈവമാണ് യേശുദാസ്. മലയാളിയുടെ ഓരോ ദിനചര്യയിലും അലിഞ്ഞ് ചേര്‍ന്ന ആ നാദരൂപിയെ മണ്ണിലെ ഗന്ധര്‍വ്വനായി മലയാളികൾ നെഞ്ചേറ്റി.

Categories: Editors' Picks, MUSIC