ഏപ്രിലില്‍ മാത്രം അഞ്ഞൂറിലധികം പേരിലാണ് സംസ്ഥാനത്ത് ഡെങ്കി പനി സ്ഥിരീകരിച്ചത്

h1n1

സംസ്ഥാനത്ത് എച്ച്1എന്‍1 പനിയും ഡെങ്കിപ്പനിയും പടരുന്നു. ഏപ്രിലില്‍ മാത്രം അഞ്ഞൂറിലധികം പേരിലാണ് സംസ്ഥാനത്ത് ഡെങ്കി പനി സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 18 പേര്‍ എച്ച് 1 എന്‍ 1 പനി ബാധിച്ച് മരിച്ചു.

ഡെങ്കി കൂടുതലും തിരുവനന്തപുരം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ചില്‍ 68 പേര്‍ക്ക് ഡെങ്കി ബാധിച്ചവരില്‍ 54 തിരുവനന്തപുരം ജില്ലയിലാണ്. ഈ മാസം മാത്രം കേരളത്തില്‍ 68 പേര്‍ക്ക് എച്ച് 1 എന്‍ 1 പനി ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 1200 പേര്‍ക്ക് ഡെങ്കിപ്പനിയും 12 പേര്‍ക്ക് ചിക്കുന്‍ഗുനിയയും ബാധിച്ചു. 280 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. നാലുപേര്‍ മരിച്ചു. ഈ മാസം ഇതുവരെ 61 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയാണ് ഡെങ്കിപ്പനിയില്‍ തിരുവനന്തപുരത്തിന് തൊട്ടുപിന്നില്‍. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജില്ലയില്‍ രോഗം ബാധിച്ചത് 109 പേര്‍ക്ക്.

Categories: GENERAL