സുഗത പ്രമോദിന്റെ ഗുരുഹൃദയം പ്രകാശിപ്പിക്കുന്നു

ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യയായ സുഗത പ്രമേദ് തയ്യാറാക്കിയ ‘ഗുരുഹൃദയം-എന്റെ ഫേണ്‍ഹില്‍ ദിനങ്ങള്‍’ പ്രകാശിപ്പിക്കുന്നു. നവംബര്‍ 22 ന് വൈകിട്ട് 5.30ന് കൊച്ചി നാണപ്പ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. ഡോ കെ എസ് കൃഷ്ണകുമാര്‍ പുസ്തകം ഏറ്റുവാങ്ങും. ടി എസ് സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഷൗക്കത്ത് സ്വാഗതവും സുഗത പ്രമോദ് നന്ദിയും പറയും. അജിത് നിലാഞ്ജനം, നാലപ്പാടം പത്മാനാഭന്‍, ഗീത ഗായത്രി, അഡ്വ ബിനു ഡി ബി. ടി കലാധരന്‍ എന്നിവര്‍ ആശംസകളറിയിക്കും.

ഗുരു നിത്യചൈതന്യയതിയുടെ ജീവിതത്തിലെ വ്യതിരിക്തമായ ചില അടയാളങ്ങളാണ് ഗുരുഹൃദയം എന്ന പുസ്തകത്തിന്റെ കാതല്‍. പതിനഞ്ചാം വയസ്സില്‍ ആശ്രമകന്യകയായി വന്ന്, ഗുരുവിന്റെ കാല്‍പാദങ്ങളില്‍ സ്വയം സമര്‍പ്പിച്ച ഒരു ജീവിതമാണ് ഗ്രന്ഥകാരിയുടേത്. ഒരു സന്യാസിശ്രേഷ്ഠന്‍ എന്ന നിലവിട്ടു ഗുരു പിതൃസഹജമായ ശാഠ്യം പലപ്പോഴും സുഗതയോട് പ്രകടിപ്പിച്ചിരുന്നു. ഗുരുവിനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചവര്‍ക്കു ഒരു നൊമ്പരകൂടാണ് ഗുരുഹൃദയം എന്നകൃതി.

Categories: LATEST EVENTS
Tags: featured