ഗുണം അറിഞ്ഞുകുടിക്കാം , പേരക്കജ്യൂസ്

perayka Juice

ആപ്പിളോ ഓറഞ്ചോ കണ്ടാലുടൻ നാം കഴിക്കും പക്ഷെ പേരക്കയോ?നമ്മുടെ നാട്ടിൽ ധാരാളമായി കാണുന്നതു കൊണ്ടാകാം പേരക്ക കഴിക്കുന്നതിൽ നാം തല്പരരല്ല. മൂലകങ്ങളുടെ ഒരു കലവറ തന്നെ ഉള്ളിൽ സൂക്ഷിക്കുന്ന ഒരു കനിയാണ് പേരക്ക

പേര എത്ര സവിശേഷതയുള്ള മരമാണെന്ന് നോക്കൂ .

  • വിറ്റാമിൻ എയുടെയും സിയുടെയും സ്രോതസ്സാണ് പേരക്ക. അതായതു ഒരു പേരക്കയിൽ ശരാശരി വലിപ്പമുള്ള ഒരു ഓറഞ്ചിന്റെ നാലിരട്ടി വിറ്റാമിന്സ യുംഒരുനാരഞ്ഞയുടെപത്തിരട്ടിവിറ്റാമിന്എയുംഅടങ്ങിയിരിക്കുന്നു!
  • കൊഴുപ്പുഇല്ലാത്തപേരക്കയിൽമനുഷ്യശരീരത്തിനുആവശ്യമായഫൈബർ, കാൽസ്യം, അയൺ, കോപ്പർ, ഫോസ്ഫേറ്സ്,മാങ്ഗനീസ്,പൊട്ടസ്സിയുംഎന്നിവഅടങ്ങിയിരിക്കുന്നു.
  • പേരക്കയിൽ രാസവസ്തുക്കളുടെ പ്രയോഗം കുറവാണ്. അതുകൊണ്ട്തന്നെ കടകളിൽനിന്ന് വാങ്ങിയാണെങ്കിലും മറ്റു പഴങ്ങളെക്കാൾ ധൈര്യപൂർവം കഴിക്കാവുന്നതാണ് പേരക്ക.
  • കാൻസർ തടയാൻ സഹായിക്കുന്നു. കാൻസർ സെല്ലുകളുടെ വളർച്ച തടയാൻ കഴിവുള്ള ഒന്നാണ് പേരക്ക.
  • ശരീരത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നു. പേരക്ക ശരീരത്തിലെ നല്ല കൊഴുപ്പ് എച്.ഡി.എൽ ഇന്റെ അളവ്കൂട്ടുന്നതിനൊപ്പം അനാവശ്യമായ കൊഴുപ്പ് ,എൽ  .ഡി.എൽന്റെ അളവ്കുറക്കുന്നു.
  • വിറ്റാമിന്എ യുടെ ഉറവിടമായതിനാൽ കണ്ണിന്റെ കാഴച ശക്തി വർധിപ്പിക്കാനും ഇത് സഹായിക്കുന്നു 
  • പേരക്കയിൽ ഫോളിക്ആസിഡ്അടങ്ങിയിട്ടുണ്ട്. ഗർഭകാലത്തു പേരക്ക കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനു ഗുണകരമാണണ് .
  • ചർമ്മത്തിനും തലമുടിക്കുമെല്ലാം ഉത്തമമാണ്  പേരയില. ചർമ്മത്തിന്റെ നിറം വർധിപ്പിക്കുന്നതിനും. പാടുകൾ മാറ്റുന്നതിനും പേരയിലെ സഹായിക്കുന്നു .
  • പേരയില ഇട്ടുതിളപ്പിച്ച വെള്ളംകൊണ്ട് തലകഴുകുന്നത് മുടികൊഴിച്ചിലിനുള്ള ഒരു പ്രതിവിധിയാണ്.

എങ്കിലിനി ഒരു പേരക്ക ജ്യൂസ് ട്രൈ ചെയ്യാമല്ലേ ?

ചേരുവകൾ

പേരക്ക -അധികംപഴുക്കാത്തത് രണ്ടെണ്ണം

പഞ്ചസാര – 2 ടീസ്പൂൺ

ഇഞ്ചി -ചെറിയ കഷ്ണം

വെള്ളം- ആവശ്യത്തിന്

ഐസ്‌ക്യൂബ്സ്

ഉണ്ടാക്കേണ്ടവിധം.

പേരക്ക നന്നായി കഴുകിയതിനു ശേഷം ചെറിയ കഷ്ണങ്ങളായി അരിയുക ഇഞ്ചിയും പഞ്ചസാരയും കുറച്ചുവെള്ളവും ചേർത്തുമിക്സിയലോ ജ്യൂസറിലോ ഇട്ടുനന്നായി അടിക്കുക.

ഒരുഅരിപ്പ ഉപയോഗിച്ച്ജ്യൂസ്അരിച്ചെടുക്കുക. .

ആവശ്യമെങ്കിൽ കുറച്ചുകൂടി വെള്ളം ചേർത്തിളക്കി ഐസ്‌ക്യൂബ്സ്ഇട്ടുനൽകാം.

ആരോഗ്യകരമായ പേരക്കജ്യൂസ് റെഡി!

പേരക്ക വാങ്ങുകയാണെങ്കിൽ പിങ്ക്നിരത്തിലുള്ളത് രഞ്ഞെടുക്കുക. അവ ജ്യൂസ് അടിച്ചാൽ കുട്ടികൾക്ക് വളരെ ആകർഷകമായിരിക്കും. ഇന്നുമുതൽ വൈകിട്ട് കുട്ടികൾക്ക് ചായയുംകാപ്പിയും നൽകുന്നതിന് പകരം പേരക്കജ്യൂസ് നൽകാം.

Categories: COOKERY, News