പുസ്തകപ്രകാശനം- ‘GST അറിയേണ്ടതെല്ലാം’

gst-bk

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി ബുക്‌സ് പുസ്തകമേളയില്‍  ജോസ് സെബാസ്റ്റിയന്‍ തയ്യാറാക്കിയ GST-അറിയേണ്ടതെല്ലാം എന്ന പുസ്തകം പ്രകാശിപ്പിക്കന്നു. ജൂലൈ 14ന് വൈകിട്ട് 5.30നാണ് പ്രകാശനചടങ്ങ്. എക്‌സ്പാന്റിച്ചര്‍ കമ്മിഷന്റെയും, സ്റ്റേറ്റ് ഫൈനാന്‍സ് കമ്മീഷന്റെയും മുന്‍ ചെയര്‍മാനായിരുന്ന പ്രോഫ.ബി കെ പ്രകാശ് പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനപ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും. ഡോ. മേരി ജോര്‍ജ് (മുന്‍ ചെയര്‍പേഴ്‌സണ്‍, എക്‌സ്പാന്റിച്ചര്‍ കമ്മിഷന്‍) പുസ്തക പരിചയം നടത്തും.

GST യെ സംബന്ധിച്ച സര്‍വ്വസംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകമാണ്GST-അറിയേണ്ടതെല്ലാം. ചരക്ക് സേവന നികുതി എന്ത്? എന്തുകൊണ്ട്?, നമ്മുടെ ചരക്ക് സേവന നികുതി സമ്പ്രദായം, ചരക്ക് സേവന നികുതിയിലെ നിരക്കുകള്‍, നികുതി ബാദ്ധ്യത, രജിസ്‌ട്രേഷന്‍, റിട്ടേണ്‍ സമര്‍പ്പണം, നികുതി ഒടുക്കല്‍, ചരക്ക് സേവന നികുതി പ്രായോഗികതലത്തില്‍, ചരക്ക് സേവന നികുതി: വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള വന്‍ അവസരം തുടങ്ങി ജിഎസ്ടിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.

ജൂണ്‍ 30 ന് ആരംഭിച്ച പുസ്തകമേളയില്‍ ആകര്‍ഷകമായ വിലക്കുറവില്‍ കേരളത്തിനകത്തും പുറത്തുമുള്ള മികച്ച പ്രസാധകരുടെ പുസ്തകം ലഭ്യമാണ്. ജൂലൈ 16ന് മേള സമാപിക്കും.