ഗ്രീന്‍ സ്‌കേപ്‌സ് -ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

greenകോട്ടയം ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ റോണി ദേവസ്യയുടെ ചിത്രപ്രദര്‍ശനം ആരംഭിച്ചു. അഞ്ചുദിവസം നീണ്ടുനിക്കുന്ന ജലച്ചായ ചിത്രപ്രദര്‍ശനം പ്രശസ്ത ചിത്രകാരന്‍ സുനില്‍ ലിനസ് ഉദ്ഘാടനംചെയ്തു. ഗ്രീന്‍ സ്‌കേപ്‌സ് എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ പ്രകൃതിദൃശ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ റോണി ദേവസ്യ വരയുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത് ചിത്രകാരനായ പിതാവ് ദേവസ്യ ദേവഗിരിയില്‍നിന്നുമാണ്. കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ ആനിമേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ അദ്ധ്യാപകനാണ് ഇപ്പോള്‍ റോണി. അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍, ബോംബെ ഐഐറ്റി എന്നിവിടങ്ങളില്‍നിന്ന ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് റോണി ദേവസ്യ.

രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയുമാണ് ചിത്രപ്രദര്‍ശനം. ജൂലൈ 12 ന് സമാപിക്കും.

Categories: ART AND CULTURE