ഓ ചര്‍ച്ചില്‍ ! അയാളു പോയി തുലയട്ടെ!
On 27 Nov, 2012 At 04:20 AM | Categorized As Jokes

Jockesവിന്‍സ്റ്റന്‍ ചര്‍ച്ചിലിന് ബി.ബി.സി.യില്‍ ഒരു റേഡിയോ പ്രഭാഷണം നടത്തേണ്ടതുണ്ടായിരുന്നു. നിശ്ചിതസമയത്ത് അവിടെ എത്തിച്ചേരാന്‍ പറ്റുമോയെന്ന ആശങ്കയിലായിരുന്നു അദ്ദേഹം. ഒരു ടാക്‌സിയില്‍ പോയാല്‍ സമയത്തിനെത്താം. അദ്ദേഹം ഒരു ടാക്‌സിഡ്രൈവറോടു തന്നെ പ്രക്ഷേപണനിലയത്തിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ചര്‍ച്ചിലിനെ മുമ്പു പരിചയമില്ലാതിരുന്ന ഡ്രൈവര്‍ പറഞ്ഞു:
സോറി സാര്‍ , നിങ്ങള്‍ മറ്റൊരു ടാക്‌സി നോക്കണം. എനിക്കിത്ര ദൂരം പോരാനിപ്പോള്‍ സമയമില്ല.
അതെന്താ?
ഞാന്‍ വീട്ടില്‍ പോവുകയാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ മിസ്റ്റര്‍ ചര്‍ച്ചിലിന്റെ ഒരു പ്രസംഗം റേഡിയോയിലുണ്ട്. അദ്ദേഹം ഗംഭീരമായി പ്രസംഗിക്കുന്ന ആളാ. എനിക്കതു കേള്‍ക്കണം.ഇതുകേട്ടു സന്തോഷം തോന്നിയ ചര്‍ച്ചില്‍ പോക്കറ്റില്‍ നിന്നും ഒരു പവന്റെ നോട്ടെടുത്ത് അയാള്‍ക്കു നല്കി. ഡ്രൈവര്‍ക്കു ആനന്ദവും ആശ്ചര്യവും. ഉടനെ അയാള്‍ പറഞ്ഞു:
കയറിയിരിക്കൂ സാര്‍ , ഞാന്‍ കൊണ്ടുവിടാം.
അല്ലാ, അപ്പോള്‍ ചര്‍ച്ചിലിന്റെ പ്രസംഗം കേള്‍ക്കേണ്ടേ?
ഓ ചര്‍ച്ചില്‍ ! അയാളു പോയി തുലയട്ടെ!

വായിച്ചുകൊണ്ട് ചിരിക്കാന്‍

 

 

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>6 + 7 =