സാഹിത്യ മാമാങ്കത്തിന് സമാപനം

closing ceremonyനാലുനാള്‍ കോഴിക്കോടിന്റ മണ്ണില്‍ മുഴങ്ങിക്കേട്ട സംവാദങ്ങള്‍ക്കും ചൂടേറിയ ചര്‍ച്ചയ്ക്കും വേദിയായ കേരള സാഹിത്യോത്സവത്തിന് തിരശീല വീണു. പുസ്തകമേളയുടെയും പുസ്തകപ്രകാശനത്തിന്റെയും ആവര്‍ത്തനവിരസതയില്ലാതെ സാഹിത്യചര്‍ച്ചകള്‍ക്കുമാത്രമായ വേദി സൗഹൃദസംഗമത്തിനും സാക്ഷിയായി. എഴുത്തുകാര്‍, ആസ്വാദകര്‍, വായനക്കാര്‍ എന്നീ വേര്‍തിരിവുകളില്ലാതെ നാലുനാള്‍ സാഹിത്യസംഗീതനൃത്തമേളങ്ങള്‍ ഒരുമിച്ചിരുന്നു സംവദിച്ചും കുശലംപറഞ്ഞും കണ്ടുരസിച്ച സൗഹൃദസംഗമത്തിനാണ് തിരശ്ശീലവീണത്.

dcഫെബ്രുവരി 6.30ന് വൈകിട്ട് നടന്ന സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ തോമസ് മാത്യു, ടൂറിസം ഡയറക്ടര്‍ യു.വി ജോസ് ഐ.എ.എസ്, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ചന്ദ്രന്‍, വിനോദ് നമ്പ്യാര്‍, എന്നിവര്‍ സംസാരിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍18 തിയതി പ്രഖ്യാപിച്ചു (ഫെബ്രുവരി 7,8,9,10.). എ.കെ അബ്ദുല്‍ ഹക്കീം സ്വാഗതവും രവി.ഡി.സി നന്ദിയും പറഞ്ഞു. തുടര്‍ന്നു സാഹിത്യോത്സവം കമ്മിറ്റിമെമ്പര്‍ പ്രതിനിധികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.വെച്ചു.

ഡി.സി കിഴക്കെമുറി ഫൗണ്ടെഷന്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം പതിപ്പ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ചത്. ഫെബ്രുവരി 2ന് എഴുത്തുകാരന്‍ സക്കറിയയാണ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തത്. യോഗാചാര്യന്‍ സദ്ഗുരു, മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, ശശിതരൂര്‍. എം ജി എസ് നാരായണന്‍, ഉര്‍വശിബൂട്ടാലിയ, എവാല്‍ദ് ഫ്‌ലീസാര്‍, ആരി സിതാസ് തുടങ്ങി നിരവധി പ്രമുഖവ്യക്തിത്വങ്ങളാണ് സാഹിത്യോത്സവത്തില്‍ എത്തിയത്. വിശ്വസാഹിത്യം മുതല്‍ തത്ത്വചിന്തവരെ ചര്‍ച്ചയായ വേദിയില്‍ മുന്നൂറിലേറെ എഴുത്തുകാരാണ് പങ്കെടുത്തത്.