DCBOOKS
Malayalam News Literature Website

ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അറുപത്തിയൊന്നാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡുകള്‍ ലഭിച്ചു. രാജ്യത്തെ മികച്ച സോളോ പെര്‍ഫോമന്‍സ്, മികച്ച ആല്‍ബം, മികച്ച ഗാനം, മികച്ച ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് കെയ്‌സി ഗ്രാമി പുരസ്‌കാരം നേടിയത്. സോങ് ഓഫ് ദി ഇയര്‍, റെക്കോര്‍ഡ് ഓഫ് ദി ഇയര്‍ എന്നീ പുരസ്‌കാരങ്ങള്‍ ചൈല്‍ഡ് ഗാമ്പിനോ സ്വന്തമാക്കി. സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി പുരസ്‌കാരം ലേഡി ഗാഗയ്ക്കാണ്. മികച്ച പുതുമുഖ ഗായികക്കുള്ള പുരസ്‌കാരം ദുവാ ലിപക്കാണ്. പുതുതലമുറ ആല്‍ബത്തിനുള്ള ഗ്രാമി ഓപിയം മൂണിനും ലഭിച്ചു.

സംഗീതത്തിലെ പരമോന്നത ബഹുമതിയായ ഗ്രാമി പുരസ്‌കാരങ്ങള്‍ ലോസ് ആഞ്ചലസിലെ സ്‌റ്റേപ്പിള്‍ സെന്ററില്‍ വെച്ചാണ് വിതരണം ചെയ്തത്. 84 വിഭാഗങ്ങളിലായാണ് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Comments are closed.