DCBOOKS
Malayalam News Literature Website

ജമ്മു കശ്മീര്‍ നിയമസഭ ഗവര്‍ണ്ണര്‍ പിരിച്ചുവിട്ടു

ശ്രീനഗര്‍: പുതിയ സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെ ജമ്മു കശ്മീര്‍ നിയമസഭ ഗവര്‍ണ്ണര്‍ പിരിച്ചുവിട്ടു. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ഡി.പിയുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ഗവര്‍ണ്ണര്‍ക്ക് കത്തയച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയായിരുന്നു ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക് നിയമസഭ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.

കശ്മീരില്‍ ബി.ജെ.പി വിരുദ്ധ വിശാല സഖ്യം രൂപീകരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ധാരണയായിരുന്നു. പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, എന്നിവര്‍ ചേര്‍ന്നാണ് സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെയായിരുന്നു ഗവര്‍ണ്ണറുടെ അപ്രതീക്ഷിത നടപടി.

കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിന്തുണ പ്രഖ്യാപിച്ചതോടെ 87 അംഗ നിയമസഭയില്‍ പി.ഡി.പിയ്ക്ക് 56 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ബി.ജെ.പി സഖ്യകക്ഷിയായ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സാജദ് ഗനി ലോണും അവകാശമുന്നയിച്ചു. ഇതിനിടെയാണ് നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണ്ണര്‍ വിജ്ഞാപനമിറങ്ങിയത്.

Comments are closed.