DCBOOKS
Malayalam News Literature Website

ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം; കാഞ്ച ഐലയ്യ

കോഴിക്കോട്: ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രമുഖ ദലിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ. ഭൂമി നേടിയെടുക്കുന്നതില്‍ മാത്രം ഒതുങ്ങേണ്ടതല്ല ദലിത്, ആദിവാസി വിമോചന സമരമെന്നും ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനായി അവര്‍ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീസ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമിതി സംഘടിപ്പിച്ച പൊതുയോഗം ഫോണിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇംഗ്ലീഷ് വിദ്യാഭ്യാസം വരേണ്യവര്‍ഗത്തിന് മാത്രം പ്രാപ്യമായാല്‍പോരാ. ആദിവാസികള്‍ക്കും ദലിതര്‍ക്കും പ്രൈമറിതലം മുതല്‍ സര്‍ക്കാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും നല്‍കണം. അവരെ ദേശീയ, അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇതിലൂടെ മാത്രമേ സാധിക്കൂ. രാജ്യത്തെ ഭരണഘടന തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. മാര്‍ക്‌സും അംബേദ്കറും വിഭാവനംചെയ്ത ക്ഷേമരാഷ്ട്രം സാധ്യമാക്കാനും സമത്വം കൈവരിക്കാനും ഭരണഘടന സംരക്ഷിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Comments are closed.