കെ എല്‍ എഫ് വേദിയില്‍ ഗോത്രനൃത്തം

GOTHRAMകേരള സാഹിത്യോത്സവത്തിന്റെ രണ്ടാനാള്‍ എഴുത്തോലയില്‍ കിര്‍ത്താഡ്‌സ് അവതരിപ്പിച്ച ഗോത്രനൃത്തം സാഹിത്യോത്സവത്തിന്റെ മാറ്റുകൂട്ടി. നഗവത്ക്കരണത്തില്‍ ഇല്ലാതായിക്കൊണ്ടരിക്കുന്ന ഒരു പക്ഷേ പുറംലോകത്തിന് കേട്ടുപരിചയവും കണ്ടുപരിചയവുമില്ലാത്ത ആരാധനപ്പാട്ട് പൊങ്കാലപ്പാട്ട് എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ള പാട്ടുകളും നൃത്തച്ചുവടുകളും ഗോത്രകലാകാരന്മാര്‍ തന്മയത്തത്തോടുകൂടി അവതരിപ്പിച്ചപ്പോള്‍ അത് കാണികള്‍ക്ക് പുതിയ അനുഭവമായി. നഹാര, ജാലര, മുളം ചെണ്ട, ഉറുമി, ഉറ്റതാളം, ചിലങ്ക തുടങ്ങിയ വാദ്യോപകരണങ്ങള്‍ ചുവടുകള്‍ക്ക് താളമേകിയപ്പോള്‍ കാണികണും അറിയാതെ അവയൊപ്പം ചുവടുകള്‍ച്ചു..

മുളനിര്‍മ്മിതമായ ആഭരണങ്ങളും തനത് ഗോത്രവസ്ത്രങ്ങളും ചമയങ്ങളും അണിഞ്ഞെത്തിയ കലാകാരന്മാര്‍ തന്നെയായിരുന്നു പ്രധാനആകര്‍ഷണം. തമിഴ് ചുവയുള്ള സംഗീതത്തിന് ചുവടുവച്ച അവര്‍ ജനഹൃദയങ്ങള്‍ കീഴടക്കി.

നിരവധി കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും ജന്മം നല്‍കിയ കോഴിക്കോടിന് ഇവര്‍ അവതരിപ്പിച്ച കാലംപാളിയ നൃത്തം എന്നുകൂടി അറിയപ്പെടുന്ന മലയപ്പുലയ നൃത്തം പുതുമയായിരുന്നു. കൂടാതെ മുല്ലപ്പെരിയാര്‍ ഡാം മൂലം കാടുവാസികള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതജീവിതം തുറന്നുകാട്ടിയ പാട്ടും പ്രേക്ഷശ്രദ്ധനേടി.