കുട്ടികളില്‍ ആവേശമുണര്‍ത്തി ഗോപി കല്ലായില്‍

gopiകുട്ടികള്‍ക്ക് ആവേശവും ആത്മവിശ്വാസവും ഉണര്‍ത്തുന്ന വാക്കുകളുമായി ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് തലവനും ചീഫ് ഇവാഞ്ചലിസ്റ്റുമായ ഗോപി കല്ലായില്‍ വാഗമണ്‍ ക്യാപസില്‍ എത്തി. ജനുവരി 4ന് ക്യാമ്പസിലെത്തിയ അദ്ദേഹം ‘ഡ്രൈവിങ് നിന്നവേഷന്‍ @ ഗൂഗിള്‍’ എന്ന വിഷയത്തെക്കുറിച്ചും തന്റെ ‘ദി ഇന്റര്‍നെറ്റ് ടു ദി ഇന്നര്‍നെറ്റ്’ എന്ന പുസ്തകത്തെക്കുറിച്ചും സംസാരിച്ചു. കുട്ടികളുമായി ഏറെ നേരം സംവദിച്ച അദ്ദേഹം മാര്‍ക്കറ്റിങ് മേഖലയുമായുള്ള അവരുടെ ചേദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാണ് മടങ്ങിയത്. മാത്രമല്ല തന്റെ പുസ്തകത്തില്‍ കൈയ്യൊപ്പിട്ടുനല്‍കാനും അദ്ദേഹം മറന്നില്ല.

ജനുവരി മൂന്നാംതിയതി ഡി സി സ്മാറ്റ് ഫാക്വല്‍റ്റി മെമ്പര്‍മാരുമായി സംസാരിക്കുകയും ഗൂഗിളിന്റെ തുര്‍ന്നുള്ള പ്ലാനുകളെകുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു.

Categories: LATEST EVENTS