ഡി സി സ്മാറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി ഗോപി കല്ലായില്‍

gopiഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് തലവനും ചീഫ് ഇവാഞ്ചലിസ്റ്റും, വാഗ്മിയുമായ ഗോപി കല്ലായില്‍ ഡി സി സ്മാറ്റ് വാഗമണ്‍ ക്യാമ്പസ് സന്ദര്‍ശിക്കുന്നു. 2017 ജനുവരി 4ന് ക്യാമ്പസിലെത്തുന്ന അദ്ദേഹം കുട്ടികളുമായി സംവദിക്കും. വിരല്‍തുമ്പില്‍ വിരിയുന്ന അറിവിന്റെ ഉറവിടമായ ഗൂഗിളിന്റെ തലപ്പത്തിരിക്കുന്ന…മലയാളികളുടെ അഭിമാനവുമായ ഗോപി കല്ലായിലിന്റെ സാന്നിദ്ധ്യവും വാക്കുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജവും ആവേശവും പകരും. ബിസിനസ്സ്മാന്ത്രികതയുടെ ഒരോ അറിവും അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കും.

പാലക്കാട് ജില്ലയിലെ കുനിശ്ശേരി കല്ലായില്‍ വീട്ടില്‍ നീലാംബരന്റെയും ചിറ്റലഞ്ചേരി വട്ടേപ്പാടം കുടുംബാംഗം ലക്ഷ്മിക്കുട്ടിയുടെയും മകനാണ് ഗോപി കല്ലായില്‍. ട്രിച്ചി ഐ.ഐ.ടി.,കൊല്‍ക്കത്ത ഐ.ഐ.എം. എന്നിവിടങ്ങളില്‍ പഠിച്ച അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയ്ക്ക് കീഴിലെ വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്ന് എം.ബി.എ.യും കരസ്ഥമാക്കിയിട്ടുണ്ട്.യാത്രകളും സംഗീതവും യോഗയും ഏറെ ഇഷ്ടപ്പെടുന്ന ഗോപി ടെക്‌നോളജി രംഗത്തെ അറിയപ്പെടുന്ന പ്രഭാഷകന്‍ കൂടിയാണ്. വേള്‍ഡ് പീസ് ഫെസ്റ്റിവല്‍ ആര്‍ഡ് വിസ്ഡം 2.0, റിനൈസ്സന്‍സ് വീക്കെന്‍ഡ് തുടങ്ങിയ വേദികളില്‍ പ്രഭാഷകനായി പങ്കെടുത്തിട്ടുള്ള ഗോപി കല്ലായില്‍ ഒരു ടി വി പ്രോഗ്രാമും ചെയ്ഞ്ച് മേക്കേഴ്‌സ് എന്ന പേരില്‍ യൂട്യൂബ് പ്രോഗ്രാമും ചെയ്യുന്നുണ്ട്.

ആത്മീയത, ആരോഗ്യം, കുടുംബ ബന്ധങ്ങള്‍, ജോലി, വ്യക്തിഗതമായ അഭിനിവേശങ്ങള്‍ എന്നിവയ്ക്ക് ജീവിതത്തില്‍ ഏറെപ്രാധാന്യം നല്‍കുന്ന ഗോപി കല്ലായിലിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പുസ്തകമാണ് ‘ദി ഇന്റര്‍നെറ്റ് ടു ദി ഇന്നര്‍നെറ്റ്’

Categories: GENERAL, LATEST EVENTS