അസുരവിത്തിന്റെ സുവര്‍ണജൂബിലിപ്പതിപ്പ് പ്രകാശിപ്പിക്കുന്നു
On 8 Dec, 2012 At 05:58 AM | Categorized As DC Book Fair Thiruvananthapuram 2012

തിരുവനന്തപുരത്തു നടക്കുന്ന പതിനാറാമതു ഡി സി അന്താരാഷ്ട്ര പുസ്തകമേള മലയാളസാഹിത്യത്തിലെ ഒരു ചരിത്രനിമിഷത്തിനു കൂടി വേദിയാകുകയാണ് .എം ടി വാസുദേവന്‍ നായര്‍ രചിച്ച്, മലയാളമുള്ളിടത്തെല്ലാം വായനക്കാരെ സൃഷ്ടിച്ച അസുരവിത്ത് അമ്പതു സുവര്‍ണ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ നോവലിന്റെ സുവര്‍ണജൂബിലിപ്പതിപ്പ് പ്രകാശിപ്പിക്കുന്നു. ഡിസംബര്‍ എട്ടാം തീയതി വൈകിട്ട് അഞ്ചു മണിക്കാണ് പ്രകാശനം.
എം ടിയുടെ തന്നെ നാലുകെട്ടിന്റെ തിരക്കഥ, ജോര്‍ജ്ജ് ഓണക്കൂറിന്റെ പ്രണയ താഴ്‌വരയിലെ ദേവദാരു, ഇര്‍ഫന്‍ ഹബീബിന്റെ ബധിരകര്‍ണങ്ങള്‍ തുറക്കാന്‍ എന്നിവയാണ് അസുരവിത്ത് സുവര്‍ണജൂബിലിപ്പതിപ്പിനൊപ്പം പ്രകാശിപ്പിക്കുന്ന മറ്റ് പുസ്തകങ്ങള്‍. ചടങ്ങില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ്ജ് ഓണക്കൂര്‍, ഇര്‍ഫന്‍ ഹബീബ്, എ ഷാജഹാന്‍ ഐ എ എസ്, എസ് ബി ഐ ജനറല്‍ മാനേജര്‍ അരുണ്‍കുമാര്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകിട്ട് ആറരയ്ക്ക് കെ ആര്‍ മീരയുടെ ആരാച്ചര്‍ എന്ന നോവല്‍ പരിചയവും വായനയും നടക്കും. കെ എസ് രവികുമാര്‍ നോവലിനെ അനുവാചകര്‍ക്ക് പരിചയപ്പെടുത്തുകയും കെ ആര്‍ മീര വായിക്കുകയും ചെയ്യും. ടി പി രാജീവന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി കെ മധു എന്നിവര്‍ പങ്കെടുക്കും.

 

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>3 + = 7