DCBOOKS
Malayalam News Literature Website

ഹോക്കിതാരമായി അക്ഷയ് കുമാര്‍; ഗോള്‍ഡ് ട്രെയിലര്‍

ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഹോക്കി താരമായെത്തുന്ന പുതിയ ചിത്രം ഗോള്‍ഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ചരിത്രകഥയാണ് ചിത്രത്തില്‍ പറയുന്നത്. റീമ കാഗ്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് 15ന് തീയറ്ററുകളിലെത്തും.

ഒരു സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ലഭിച്ച ആദ്യ സ്വര്‍ണമെഡലിന് പിന്നിലെ ത്രസിപ്പിക്കുന്ന കഥയാണ് പറയുന്നത്. മൗനി റോയ് ആണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികയായി എത്തുന്നത്. കുനാല്‍ കപൂര്‍, അമിത് സാധ്, വിനീത് കുമാര്‍ സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

സച്ചിന്‍-ജിഗാര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ജാവേദ് അക്തറാണ് വരികളെഴുതിയിരിക്കുന്നത്.

Comments are closed.