DCBOOKS
Malayalam News Literature Website

മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു

വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് മകന്‍ ജോര്‍ജ് ഡബ്ല്യു.ബുഷ് വാര്‍ത്താമാധ്യമങ്ങളെ അറിയിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ബാര്‍ബറ ബുഷ് അന്തരിച്ചത് എട്ടു മാസങ്ങള്‍ക്കു മുമ്പാണ്.

അമേരിക്കയുടെ 41-ാമത് പ്രസിഡന്റായിരുന്നു ജോര്‍ജ് ബുഷ് സീനിയര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായി 1964 മുതലാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1981 മുതല്‍ 1989 വരെ അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലും 1989 മുതല്‍ 1993 വരെ അമേരിക്കന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യു. ബുഷ് ഉള്‍പ്പെടെ അഞ്ച് മക്കളുണ്ട്.

Comments are closed.