പീഡനത്തിനിരയായ അരുണയായി ഗൗതമിനായര്‍
On 14 Feb, 2013 At 04:17 PM | Categorized As Movies

പീഡനത്തിനിരയായി കഴിഞ്ഞ നാല്പതു വര്‍ഷമായി ജീവച്ഛവമായി ജീവിക്കുന്ന അരുണാ ഷാന്‍ബൗഗിന്റെ ജീവിതം സിനിമയാകുന്നു. സെക്കന്‍ഡ് ഷോ, ഡയമണ്ട് നെക്കലെയ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഗൗതമി നായരാണ് അരുണയെ അവതരിപ്പിക്കുന്നത്. മരം പെയ്യുമ്പോള്‍ എന്നാണ് ചിത്രത്തിന്റെ പേര്. അനില്‍.വി.തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കര്‍ണാടക സ്വദേശിനിയായ അരുണ 1973 നവംബര്‍ 27നാണ് പീഡനത്തിനിരയായത്. നഴ്‌സായി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ തൂപ്പുകാരന്‍ അവളെ ക്രൂരമായി ബലാത്സംഗം ചെയ്ത് ചങ്ങല കൊണ്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് ഓക്‌സിജന്‍ ലഭിക്കാതെ കോമാസ്റ്റേജിലായ അവളുടെ ജീവന്‍ കഴിഞ്ഞ നാല്പതു വര്‍ഷമായി നിലനിര്‍ത്തുന്നത് ജീവന്‍ രക്ഷാ ഉപകരണങ്ങളാണ്. അടുത്ത കാലത്ത് അരുണയ്ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തായ പിങ്കി വിരാനി കോടതിയെ സമീപിച്ചത് വാര്‍ത്തയായിരുന്നു.

പീഡനത്തിനിരയാവുന്ന സമയത്ത് അരുണ ഒരു ഡോക്ടറുമായി പ്രണയത്തിലായിരുന്നെന്നും അവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നെന്നും ചിത്രത്തിന്റെ സംവിധായകന്‍ അനില്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി തിരക്കഥാ രചനയിലായിരുന്ന അനില്‍ മറ്റുചില കഥാപാത്രങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. അരുണയുടെ ജീവിതത്തോട് നീതിപുലര്‍ത്തിയുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമേ താന്‍ നടത്തിയിട്ടുള്ളെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Summary in English:

Gautami to portray Aruna Shanbaug

A movie to Aruna Shanbaug!! A victim of molestation and is largely brain dead since last 40 years!! Gautami Nair, actress who played the protagonist in Second Show and Diamond Necklace, will play Aruna Shanbaug. The movie named as “Maram peyyumbol” will be directed by Anil V Thomas. Aruna was molested 1973 by one of the ward boy of the hospital where she was working as a junior nurse.

Related Posts:

Displaying 1 Comments
Have Your Say
  1. deepu says:

    peetanathinu nalla market. deepastampam mahascharayam namukum kitanam panam.

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 6 = 12