പകർപ്പവകാശ പ്രശ്നം : ഇളയരാജയ്ക്ക് സഹോദരന്റെ രൂക്ഷ വിമർശനം

gangai-amaran

“പകര്‍പ്പവകാശം കൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? ഇളയരാജയുടെ പണത്തോടുള്ള ആര്‍ത്തിയും അഹങ്കാരവുമാണ് ഇങ്ങനെയൊന്നുണ്ടാവാന്‍ കാരണം. എം.എസ്. വിശ്വനാഥന്റെ ഈണങ്ങളും ത്യാഗരാജ കീര്‍ത്തനങ്ങളും കോപ്പിയടിച്ചിട്ടുണ്ട്. ഇതിനദ്ദേഹം റോയല്‍റ്റി നല്‍കിയിട്ടുണ്ടോ?”

പകര്‍പ്പവകാശ പ്രശ്‌നം ചൂണ്ടിക്കാട്ടി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിനും അദ്ദേഹത്തിന്റെ മകന്‍ ചരണിനും ഗായിക കെഎസ് ചിത്രയ്ക്കും വക്കീല്‍ നോട്ടീസയച്ച ഇളയ രാജയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹത്തിന്റെ സഹോദരനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന്‍ രംഗത്ത്. വളരെ ബാലിശമാണ് ഇളയരാജയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സംഗീത സംവിധായകന്‍ സംഗീതം മാത്രമാണ് നല്‍കുന്നത്. പാട്ട് എഴുതുന്ന ആളുടേതാണ് വരികള്‍. പാട്ടുകാര്‍ അത് ആലപിക്കുന്നു. പകര്‍പ്പവകാശം ഇവര്‍ക്കെല്ലാവര്‍ക്കും കൂടിയാണ് ലഭിക്കേണ്ടത്. അല്ലെങ്കിലും ജോലി ചെയ്തതിന്റെ പ്രതിഫലം ലഭിച്ചുകഴിഞ്ഞതാണല്ലോ” ഗംഗൈ അമരന്‍ പറഞ്ഞു.

താൻ ചിട്ടപ്പെടുത്തിയ പാട്ടുകൾക്ക് റോയൽറ്റി അവകാശവാദവുമായി ഇളയരാജ എസ് പി ബി യ്ക്കും ചിത്രയ്ക്കും വക്കീൽ നോട്ടീസ് അയച്ച വാർത്ത സംഗീതാസ്വാദകരുൾപ്പെടെയുള്ള പ്രേക്ഷകർ ഞെട്ടലോടെയാണ് കേട്ടത്. തന്റെ പാട്ടുകൾ ഇനി അനുമതി കൂടാതെ ചിത്രയും എസ് പി ബാലസുബ്രഹ്മണ്യവും പടരുതെന്ന ബാലിശമായ ഇളയരാജയുടെ വാദം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയ്ക്ക് വഴി വച്ചിരുന്നു.

Categories: MUSIC