DCBOOKS
Malayalam News Literature Website

മുന്‍ ധനമന്ത്രി വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു

കൊച്ചി: മുന്‍ ധനകാര്യ വകുപ്പ് മന്ത്രി വി.വിശ്വനാഥ മേനോന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന വിശ്വനാഥ മേനോന്‍ 1987-ലെ ഇ.കെ നായനാര്‍ മന്ത്രിസഭയിലാണ് ധനമന്ത്രിയായിരുന്നത്. രണ്ടു തവണ പാര്‍ലമെന്റ് അംഗമായിരുന്നു. അഞ്ച് സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന റെക്കോര്‍ഡ് ഏറെക്കാലം വിശ്വനാഥ മേനോന്റെ പേരിലായിരുന്നു. 2003-ല്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിച്ചിരുന്നു.

Comments are closed.