ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തിയത് ഒരേ തോക്കുപയോഗിച്ച്‌

gouri and kalburugi

ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും, കന്നഡ പണ്ഡിതന്‍ എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തിയത് ഒരേ തോക്ക് ഉപയോഗിച്ച്‌ ആണെന്ന് റിപ്പോര്‍ട്ട്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സ്വദേശ നിര്‍മ്മിതമായ 7.65 എംഎം തോക്കുപയോഗിച്ചാണ് എന്നാണ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ പ്രാഥമിക നിഗമനം.

എംഎം കല്‍ബുര്‍ഗിയെ 2015 ലാണ് അഞ്ജാതര്‍ വെടിവെച്ചു കൊന്നത്. രണ്ടു കൊലപാതകങ്ങളിലും ഉപയോഗിച്ചിരുന്ന ആയുധത്തിൽ 80 ശതമാനത്തോളം സാമ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ഫോറന്‍സിക് വ്യക്തമാക്കുന്നു. കല്‍ബുര്‍ഗി കൊലപാതക കേസിലെ ഫോറന്‍സിക് പരിശോധനയില്‍ കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനു മാസങ്ങള്‍ക്കു മുമ്ബ് നടന്ന ഗോവിന്ദ് പന്‍സാര വധക്കേസില്‍ ഉപയോഗിച്ച അതേ തോക്കുമായി സാമ്യം കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. കേസിന്റെ ഭാഗമായി ബംഗളുരുവിലും മാവോയിസ്റ്റ് സാന്നിധ്യമുള്ള സമീപ ജില്ലകളിലും ഉള്ള 80 ല്‍ അധികം ആളുകളെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

Categories: LATEST NEWS