പ്രമേഹരോഗികളുടെ ആഹാരക്രമം
On 29 Nov, 2012 At 08:28 AM | Categorized As Health

Foods to Avoid for Diabeticsആഹാരവും പ്രമേഹവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. പ്രമേഹമുണ്ടാവുന്നതിന്റെ ഒരു കാരണംതന്നെ അമിതാഹാരമാണല്ലോ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ആഹാരനിയന്ത്രണം കൂടിയേ തീരൂ. പ്രമേഹരോഗികള്‍ക്കുള്ള ആധുനിക ഭക്ഷണക്രമവും രോഗമില്ലാത്ത മറ്റുള്ളവര്‍ക്ക് ഉപദേശിക്കുന്ന ആരോഗ്യഭക്ഷണശീലങ്ങളുമായി കാതലായ വ്യത്യാസം ഒന്നുമില്ല. മധുരം, അന്നജം, കൊഴുപ്പ് മുതലായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മിതമായ അളവിലേ ഉപയോഗിക്കാവൂ എന്നുമാത്രം. പ്രമേഹരോഗികള്‍ക്ക് മാത്രമായി വീട്ടില്‍ പ്രത്യേകം ഭക്ഷണം പാകം ചെയ്യേണ്ടതില്ല. പ്രമേഹരോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്ന ഭക്ഷണക്രമം വീട്ടിലെ മറ്റുള്ളവര്‍ക്കും ആരോഗ്യകരമായിരിക്കും.
പ്രമേഹരോഗചികിത്സയുടെ ഏറ്റവും പ്രധാന ഘടകവും ആദ്യപടിയും ഭക്ഷണനിയന്ത്രണമാണെന്നു സൂചിപ്പിച്ചുവല്ലോ. പാരമ്പര്യമായി രോഗം വരാന്‍ സാദ്ധ്യതയുള്ളവരും മറ്റ് അപകടഘടകങ്ങള്‍ ഉള്ളവരും രോഗം വരുന്നതിനു വളരെ മുമ്പുതന്നെ ഭക്ഷണനിയന്ത്രണം പാലിക്കുകയാണെങ്കില്‍ രോഗത്തിന്റെ തുടക്കം വളരെക്കാലത്തേക്ക് നീട്ടിവയ്ക്കാന്‍ സാധിക്കും. എന്തൊക്കെ ആഹാരസാധനങ്ങള്‍ എത്ര അളവു വീതം, എപ്പോഴൊക്കെ കഴിക്കണം എന്നതിനെപ്പറ്റി വളരെ വ്യക്തമായ അറിവ് രോഗിക്കും അടുത്ത ബന്ധുക്കള്‍ക്കും ഉണ്ടായിരിക്കണം.
ആഹാരപദാര്‍ത്ഥങ്ങള്‍ പൊതുവെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
 പ്രമേഹരോഗികള്‍ കഴിവതും ഒഴിവാക്കേണ്ടവdiabetics food

 •  പഞ്ചസാര, ശര്‍ക്കര, തേന്‍ , പാനി, പായസം, കേക്ക്, ജിലേബി, ഹല്‍വ, ലഡു, ഐസ്‌ക്രീം തുടങ്ങി മധുരമുള്ളവ.
 •  പൂവന്‍പഴം, പാളയംകോടന്‍ , ഞാലിപ്പൂവന്‍ , മാമ്പഴം, ചക്കപ്പഴം തുടങ്ങി മധുരം കൂടുതലുള്ള പഴങ്ങള്‍ , (പ്രമേഹം നല്ലതുപോലെ നിയന്ത്രിച്ചിട്ടുണ്ടെങ്കില്‍ ഒന്നുരണ്ടെണ്ണം വല്ലപ്പോഴും ഉപയോഗിക്കാം).
 • അന്നജം കൂടുതലുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍ : കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, ചേമ്പ്.
 • പൂരിതകൊഴുപ്പ് കൂടുതലുള്ള വെളിച്ചെണ്ണ, പാമോയില്‍ . കൊഴുപ്പ് കൂടുതലുള്ള ഡെയറി ഉത്പന്നങ്ങള്‍ (മുട്ടയുടെ മഞ്ഞക്കരു), അച്ചാറുകള്‍ .
  നിയന്ത്രിത അളവില്‍ കഴിക്കാവുന്നവ
 •  അരി, ഗോതമ്പ്, പഞ്ഞപ്പുല്ല്, പയറുവര്‍ഗ്ഗങ്ങള്‍ , അന്നജം അധികം ഇല്ലാത്ത കിഴങ്ങുവര്‍ഗ്ഗങ്ങള്‍ (കാരറ്റ്, റാഡിഷ്, ബീറ്റ്‌റൂട്ട്), പച്ച നേന്ത്രക്കായ്.
 •  അധികം മധുരമില്ലാത്ത പഴങ്ങള്‍ (പേരയ്ക്ക, ആപ്പിള്‍ , റോബസ്റ്റ, ഓറഞ്ച്, അധികം പഴുക്കാത്ത പപ്പായ.) പഴങ്ങള്‍ അധികം പഴുക്കുന്നതിന് മുമ്പ് ഉപയോഗിക്കുക.
 •  ചക്കപ്പുഴുക്ക്, പച്ചമാങ്ങ, പാല്‍ , മുട്ടയുടെ വെള്ളക്കരു, എണ്ണകള്‍ , മാംസ്യം—തൊലികളഞ്ഞ കോഴിയിറച്ചി മാത്രം. മത്സ്യങ്ങള്‍ .
 • അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളില്‍ അന്നജം കൂടുതല്‍ അടങ്ങിയിരിക്കുന്നു. അന്നജം ശരീരത്തില്‍ ഗ്ലൂക്കോസ് ആയി രൂപാന്തരപ്പെടുന്നു. അതുകൊണ്ട് ധാന്യമേതായാലും അവയുടെ അളവ് കുറയ്ക്കുക. അരിയാഹാരം ഗോതമ്പിനെക്കാളെളുപ്പം ദഹിച്ച് ഗ്ലൂക്കോസായി രക്തത്തില്‍ പ്രവേശിക്കുന്നു. അതുകൊണ്ട് വൈകിട്ട് ഭക്ഷണം ഗോതമ്പോ, മറ്റു ധാന്യങ്ങളോ ആവട്ടെ. പയറുവര്‍ഗ്ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നതും നല്ലതാണ്.
  യഥേഷ്ടം കഴിക്കാവുന്നവ
 •  വിവിധയിനം പച്ചക്കറികള്‍ (കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഒഴികെ) ഇലക്കറികള്‍ , വെള്ളരിക്ക, പാവയ്ക്ക, പടവലങ്ങ, ബീന്‍സ്, വെണ്ടയ്ക്ക, മുരിങ്ങയ്ക്ക, വാഴച്ചുണ്ട്, വാഴപ്പിണ്ടി, കുമ്പളങ്ങ, തക്കാളി, പപ്പായ, കോളിഫഌവര്‍, കാബേജ്.
 • നാരടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. ഇവ രക്തത്തിലെ പഞ്ചസാര മാത്രമല്ല, കൊഴുപ്പും കുറയ്ക്കുന്നു.
 •  വേവിക്കാത്ത പച്ചക്കറികള്‍ എല്ലാ ദിവസവും കുറച്ച് കഴിക്കുക. ഇവ ഇന്‍സുലിന്റെ ആവശ്യകത കുറയ്ക്കുകയും രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
 •  ദാഹശമനത്തിനായി മോര്, നാരങ്ങാവെള്ളം, പച്ചക്കറിസൂപ്പ്, തക്കാളിജൂസ്, തണ്ണിമത്തന്‍ജ്യൂസ് എന്നിവ ഉപയോഗിക്കാം.
  മാര്‍ക്കറ്റില്‍നിന്നും ലഭിക്കുന്ന പച്ചക്കറികളിലും പഴവര്‍ഗ്ഗങ്ങളിലും കീടനാശിനികള്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ പാന്‍ക്രിയാസിന് കേടുവരുത്താനും പ്രമേഹം കൂടുതലാവാനും സാദ്ധ്യതയുണ്ട്. അടുക്കളത്തോട്ടത്തിന്റെ പ്രസക്തി ഇവിടെയാണ്. പാവയ്ക്ക, ആര്യവേപ്പ്, ഇന്‍സുലിന്‍ ചെടികള്‍ എന്നിവ ചെറിയ തോതില്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
  ആഹാരത്തിന്റെ അളവ്
  Diabetic food avidanceആഹാരത്തിന്റെ അളവ് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ആളിന്റെ പ്രായം, തൂക്കം, ജോലിയുടെ സ്വഭാവം, പ്രമേഹം കൂടാതെ മറ്റെന്തെങ്കിലും രോഗങ്ങള്‍ ഉണ്ടോ എന്നീ കാര്യങ്ങളെ ആശ്രയിച്ചിരിക്കും. അമിതവണ്ണമുള്ളവര്‍ ഭക്ഷണത്തിന്റെ അളവില്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും അതോടൊപ്പം തൂക്കം കുറയ്ക്കാനും അത് സഹായിക്കുന്നു. പ്രമേഹരോഗികള്‍ പൊതുവേ ആഹാരത്തില്‍ മിതത്വം പാലിക്കണം. പ്രത്യേകിച്ച് ധാന്യങ്ങളുടെ കാര്യത്തില്‍ . പല പ്രമേഹരോഗികളും ആഹാരകാര്യത്തില്‍ വളരെ കര്‍ശന നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായി എല്ലാവിധ ആഹാരസാധനങ്ങളും വളരെ കുറച്ചു മാത്രമേ കഴിക്കുന്നുള്ളൂ. ആഹാരം കഴിക്കാതിരുന്നാല്‍ പഞ്ചസാര ഉണ്ടാകയില്ല എന്നാണ് ധാരണ. ഇത് അവരെ പോഷകാഹാരക്കുറവിലേക്ക് പ്രത്യേകിച്ച് സൂക്ഷ്മപോഷകങ്ങളുടെ കുറവിലേക്ക് നയിക്കുന്നു. തല്‍ഫലമായി രോഗം നിയന്ത്രിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവുന്നു. ഇനി പച്ചക്കറികളും മറ്റും ധാരാളം ഉപയോഗിച്ചാല്‍പോലും നമുക്ക് ആവശ്യമായ എല്ലാ സൂക്ഷ്മപോഷകമൂല്യങ്ങളും ലഭിക്കണമെന്നില്ല. അതുകൊണ്ട് പ്രോട്ടീനും മറ്റു സൂക്ഷ്മപോഷകങ്ങളും പ്രത്യേകമായി നല്‌കേണ്ടത് രോഗത്തെ നിയന്ത്രിക്കുവാന്‍ ആവശ്യമാണ്. പ്രമേഹരോഗികള്‍ക്ക് പൂര്‍ണ്ണമായ ഉപവാസം നന്നല്ല. മൂത്രത്തില്‍ കീറ്റോണുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
 •  മൂന്നു നേരം ആഹാരം നിര്‍ബന്ധമായും കഴിച്ചിരിക്കണം. മൂന്നു നേരത്തെ ആഹാരം അഞ്ചു തവണയായി കഴിക്കുന്നതും നല്ല താണ്.
 •  അരികൊണ്ടുണ്ടാക്കുന്ന ആഹാരങ്ങളുടെ അളവ് കുറച്ച് പച്ചക്കറികളും കടല്‍മത്സ്യങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്തണം. മിക്ക ധാന്യങ്ങളിലും അന്നജം 70 ശതമാനംവരെയാണ്. ഗോതമ്പില്‍ അന്നജത്തിന്റെ അളവ് അതിലും കുറവാണെന്നു മാത്രം. കുത്തരിയാണ് പച്ചരിയെക്കാള്‍ പ്രമേഹരോഗിക്ക് നന്ന്. കുത്തരിയുടെ തവിടില്‍ വൈറ്റമിന്‍ ബി-യും നാരുകളും ധാരാളമുണ്ട്.

RELATED BOOKS

 

 

 

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>8 + 3 =