ഫിലിം ഫെയര്‍ സൗത്ത് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

film-fair-award

62-ാമത് ഫിലിം ഫെയര്‍ സൗത്ത് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിവിന്‍ പോളി, നയന്‍താര എന്നവരാണ് മികച്ച അഭിനേതാക്കള്‍. മഹേഷിന്റെ പ്രതികാരമാണ് മികച്ച സിനിമ . ദിലീഷ് പോത്തനാണ് മികച്ച സംവിധായകന്‍. വിനായകനേയും ആശാശരത്തിനേയുമാണ് മികച്ച സഹനടിനടന്മാരായി തിരഞ്ഞെടുത്തത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ക്കായാണ് ഫിലിം ഫെയര്‍ സൗത്ത് അവാര്‍ഡുകള്‍ നല്‍കുന്നത്. ഹൈദരാബാദിലാണ് അവാര്‍ഡ് നിശ നടന്നത്.

പുരസ്‌കാരങ്ങള്‍

മികച്ച നടന്‍– നിവിന്‍ പോളി (ആക്ഷന്‍ ഹീറോ ബിജു), മാധവന്‍( ഇരുധി സുട്രു)

മികച്ച നടി – നയന്‍താര (പുതിയ നിയമം), റിത്വിക സിംഗ് ( ഇരുധി സുട്രു)
മികച്ച സിനിമ – മഹേഷിന്റെ പ്രതികാരം, ജോക്കര്‍(തമിഴ്)
മികച്ച സംവിധായകന്‍– ദിലീഷ് പോത്തന്‍ (മഹേഷിന്റെ പ്രതികാരം), സുധ കൊങ്കാര ( ഇരുധി സുട്രു)
മികച്ച സഹനടന്‍– വിനായകന്‍ (കമ്മട്ടിപ്പാടം), സമുദ്രക്കനി (വിസാരണൈ)
മികച്ച സഹനടി– ആശാ ശരത്( അനുരാഗ കരിക്കിന്‍ വെള്ളം), ധന്‍സിക (കബാലി)
മികച്ച ഗായിക– ചിന്‍മയി (ഊഞ്ഞാല്‍ ആടി, ആക്ഷന്‍ ഹീറോ ബിജു),ശ്വേതാ മോഹന്‍(കബാലി)
മികച്ച ഗായകന്‍– എം ജി ശ്രീകുമാര്‍ (ചിന്നമ്മ, ഒപ്പം), സുന്ദരയ്യര്‍(ജോക്കര്‍)
മികച്ച സംഗീത സംവിധാനം– ബിജിബാല്‍ (മഹേഷിന്റെ പ്രതികാരം),എ ആര്‍; റഹ്മാന്‍ ( അച്ചം എന്‍പത് മടമയെട)
മികച്ച പുതുമുഖ നടി– മഞ്ജിമ (അച്ചം എന്‍പത് മടമയെട)

മികച്ച നടന്‍ ക്രിട്ടിക്സ്-  ദുല്‍ഖര്‍ സല്‍മാന്‍, സൂര്യ

Categories: GENERAL, MOVIES