പ്രഭാതഭക്ഷണം ഒരനുഭവമാക്കൂ
On 6 Dec, 2012 At 06:14 AM | Categorized As Cuisine

dosa
പ്രഭാതഭക്ഷണം ഒരനുഭവമാകാന്‍ നിങ്ങളുടെ വ്യത്യസ്ത നിറഞ്ഞ പാചകത്തിന് കഴിയും. സ്‌പോഞ്ച് ദോശയിലൂടെ നിങ്ങളുടെ കുടുബാംഗങ്ങള്‍ക്കും ഒരനുഭവമാകട്ടെ പ്രഭാതഭക്ഷണം. സ്‌പോഞ്ച് ദോശ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം?

ചേരുവകള്‍

  •  പച്ചരി – 2 കപ്പ്
  •  അവല്‍ – 1/2 കപ്പ്
  •  തൈര് – 4 കപ്പ്
  •  ഉപ്പ് – പാകത്തിന്
  •  നെയ്യ് – 1/4 കപ്പ്
  •  സോഡിയം ബൈ കാര്‍ബണേറ്റ് – 1/4 ടീസ്പൂണ്‍
    പാകം ചെയ്യുന്ന വിധം
  •  അരിയും അവലും വെവ്വേറെ കഴുകുക.
  •  ഇവ രണ്ടും ഒരുമിച്ച് 4 കപ്പ് തൈരില്‍ 6 മണിക്കൂര്‍ കുതിര്‍ക്കുക.
  •  മിക്‌സിയില്‍ ഉപ്പും ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക.
  •  ദോശ തയ്യാറാക്കുന്നതിന് തൊട്ടുമുമ്പ് സോഡാപ്പൊടി ചേര്‍ത്തിളക്കുക.
  •  തവ ചൂടാക്കി ഒരു തവി മാവ് കോരിയൊഴിക്കുക. പരത്തരുത്.
  •  അല്പം നെയ്യ് ചുറ്റിലും ഒഴിച്ച് തീ കുറച്ചശേഷം അടപ്പുകൊണ്ട് മൂടി വയ്ക്കുക.
  •  മുകളില്‍ വേകാത്ത മാവ് ഇല്ല എങ്കില്‍ എടുത്ത് ഉപയോഗിക്കുക.
  •  ദോശ മറിച്ചിടരുത്.

RELATED BOOKS

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>



+ 9 = 16