DCBOOKS
Malayalam News Literature Website

2018-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ദില്ലി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ഏര്‍പ്പെടുത്തിയ 2018-ലെ മികച്ച പുസ്തകനിര്‍മ്മിതിക്കും രൂപകല്പനക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എട്ട് കൃതികള്‍ക്കും മാസികാവിഭാഗത്തില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എമര്‍ജിങ് കേരളക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചു.

സമ്പൂര്‍ണ്ണ ഹിമാലയ പര്യടനം, വാഴ്ത്തുപാട്ടില്ലാതെ, റാപ്പണ്‍സല്‍-കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഗ്രിമ്മിന്റെ കഥകള്‍, ദി ഐവറി ത്രോണ്‍, ക്ലാസിക് മലബാര്‍ റെസിപ്പി, കൂപശാസ്ത്ര പ്രകാശിക, സഹ്യഹൃദയം, മഥുരാപുരി എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരം.

ജനറല്‍-പ്രാദേശികഭാഷ(മലയാളം) വിഭാഗത്തില്‍ അനിത പ്രതാപ് രചിച്ച വാഴ്ത്തുപാട്ടില്ലാത എന്ന കൃതി ഒന്നാം സ്ഥാനവും, എം.കെ. രാമചന്ദ്രന്‍  എഡിറ്റ് ചെയ്ത  സമ്പൂര്‍ണ്ണ ഹിമാലയ പര്യടനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ബാലസാഹിത്യ വിഭാഗത്തില്‍ (പ്രാദേശിക ഭാഷ-മലയാളം) റാപ്പണ്‍സല്‍-കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഗ്രിമ്മിന്റെ കഥകള്‍ എന്ന കൃതിയും ടെക്സ്റ്റ് ബുക്ക് റഫറന്‍സ് (പ്രാദേശിക ഭാഷ-മലയാളം) വിഭാഗത്തില്‍ മനു എസ്. പിള്ളയുടെ ദി ഐവറി ത്രോണും രണ്ടാം സ്ഥാനം നേടി. ശാസ്ത്ര സാങ്കേതിക വൈദ്യശാസ്ത്ര ഗ്രന്ഥ വിഭാഗത്തില്‍ ഫൈസ മൂസയുടെ ക്ലാസിക് മലബാര്‍ റെസിപ്പീസ് സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് നേടി. ശാസ്ത്ര-സാങ്കേതിക-വൈദ്യശാസ്ത്ര ഗ്രന്ഥ വിഭാഗത്തില്‍ (പ്രാദേശികഭാഷ-മലയാളം) ഡോ. സേതുമാധവന്‍ കോയിത്തട്ട രചിച്ച കൂപശാസ്ത്ര പ്രകാശിക രണ്ടാം സ്ഥാനവും, കവര്‍ ജാക്‌സ്( പ്രാദേശികഭാഷ-മലയാളം) വിഭാഗത്തില്‍ സുഗതകുമാരിയുടെ സഹ്യഹൃദയം രണ്ടാം സ്ഥാനം നേടി. ജേണലുകളുടെ വിഭാഗത്തില്‍(പ്രാദേശിക ഭാഷ-മലയാളം) 2018 ജൂലൈ ലക്കത്തിലെ എമര്‍ജിങ് കേരളക്ക് രണ്ടാം സ്ഥാനവും ഡിജിറ്റല്‍ പ്രിന്റിങ് വിഭാഗത്തില്‍( പ്രാദേശികഭാഷ- മലയാളം) കുലപതി കെ.എം മുന്‍ഷി രചിച്ച മഥുരാപുരി ഒന്നാം സ്ഥാനവും നേടി.

ഓഗസ്റ്റ് 30-ന് ദില്ലിയിലെ പ്രഗതി മൈതാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Comments are closed.