DCBOOKS
Malayalam News Literature Website

പാറമേക്കാവ് പുസ്തകമേള: സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം

തൃശൂര്‍ പാറമേക്കാവ് അഗ്രശാല ഹാളില്‍ ആരംഭിച്ച ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ സര്‍ഗാത്മക രചനകളും പുസ്തകമേളയില്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. ചില പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്നുള്ളത് വ്യാജപ്രചാരണം മാത്രമാണ്. എല്ലാ ആശയവൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന പുസ്തകമേളയാണ് ഡി.സി ബുക്‌സ് പാറമേക്കാവ് അഗ്രശാലയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാത്തരം പുസ്തകങ്ങളും ഇവിടെ ലഭ്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചില തല്പരകക്ഷികള്‍ പുസ്തകമേളയ്ക്ക് ആദ്യം മുതല്‍ തന്നെ തടസം സൃഷ്ടിച്ചതിനാല്‍ മുഴുവന്‍ പുസ്തകങ്ങളും എത്തിക്കാന്‍ പ്രയാസം നേരിട്ടിരുന്നു. അച്ചടിയിലുള്ള എല്ലാ പുസ്തകങ്ങളും വരുംദിനങ്ങളില്‍ മേളയില്‍ ലഭ്യമായിയിരിക്കും.

കോടതി താത്കാലികമായി വില്‍പന തടഞ്ഞ (വിവാദ) പുസ്തകങ്ങള്‍ മാത്രമാണ് പുസ്തകമേളയില്‍ ലഭ്യമല്ലാത്തത്. ഡി.സി ബുക്‌സിന്റെ മറ്റൊരു ശാഖയിലും ഈ പുസ്തകങ്ങള്‍ ലഭ്യമല്ല. അതിനാല്‍ത്തന്നെ യാതൊരു പുസ്തകത്തിനും മേളയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. സ്വതന്ത്രചിന്തയ്ക്കും ആവിഷ്‌കാരത്തിനും വേണ്ടിയാണ് ഡി.സി ബുക്‌സ് എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. അത് തുടരാന്‍ ഡി.സി ബുക്‌സ് പ്രതിജ്ഞാബദ്ധവുമാണ്.

ഡി.സി ബുക്‌സ് പ്രവര്‍ത്തകര്‍

Comments are closed.