DCBOOKS
Malayalam News Literature Website

ഫഹദ് ഫാസിലിന്റെ ‘വരത്തന്‍’; ടീസര്‍ പുറത്തിറങ്ങി

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരത്തന്റെ ടീസര്‍ പുറത്തിറങ്ങി. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന സിനിമയെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. അമല്‍ നീരദിന്റെ ഉടമസ്ഥതയിലുള്ള എ.എന്‍.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസിം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ലിറ്റില്‍ സ്വയംപ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Comments are closed.