ഐഫോണില്‍ ചിത്രീകരിച്ച ബൂഗി മ്യൂസിക് വീഡിയോ സൂപ്പര്‍ ഹിറ്റ്

madonaഐഫോണില്‍ നിന്നൊരു സ്‌റ്റോപ്പ് മോഷന്‍ മ്യൂസിക് വിഡിയോ. അതും സൂപ്പര്‍ ഹിറ്റ്..! വിശ്വസിക്കാനാകുന്നില്ല അല്ലേ..എന്നാല്‍ വിശ്വസിച്ചേപറ്റു. പ്രേമം സിനിമയിലെ സെലിനെ അവതരിപ്പിച്ച മഡോണ സെബാസ്റ്റ്യന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഈ വീഡിയോ കണ്ടവര്‍ ഇത് മൊബൈലില്‍ ചിത്രീകരിച്ചതാണെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ്. എന്നാല്‍ വിശ്വസിച്ചേ പറ്റൂ ഇത്, ഐഫോണില്‍, സ്‌റ്റോപ് മോഷന്‍ സംവിധാനം പ്രയോജനപ്പെടുത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

എവറാഫ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന മഡോണയുടേയും സംഘത്തിന്റേയും ബൂഗി എന്ന പുതിയ ഈ മ്യൂസിക് വീഡിയോയുടെ പകുതിയിലധികവും ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ഐഫോണ്‍ ക്യാമറയിലാണ്.

വിഷ്ണു രാജാണ് ഇതിന്റെ സംവിധായകന്‍. മനു മന്‍ജിത്താണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Categories: MUSIC