കഥാഫെസ്റ്റും പുസ്തകപ്രകാശനവും

DC-ibf-AUG12-2

മറൈന്‍ ഡ്രൈവില്‍ നടന്നുവരുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ആഗസ്റ്റ് 12 ന് വൈകിട്ട് കഥാഫെസ്റ്റ് സംഘടിപ്പിക്കും. കഥാഫെസ്റ്റിനോടനുബന്ധിച്ച് 7 കഥാപുസ്തകങ്ങളുടെ പ്രകാശനവും ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ കെ ആര്‍ മീരയുടെ ഭഗവാന്റെ മരണം,  ഇ പി ശ്രീകുമാറിന്റെ അദ്ധ്വാനവേട്ടവി ജയദേവിന്റെ ഭയോളജി, സോക്രട്ടീസ് കെ വാലത്തിന്റെ ‘ന്യായവിധി’, വിനോയ് തോമസിന്റെ ‘രാമച്ചി’,  കെ വി പ്രവീണിന്റെ ‘ഓര്‍മ്മച്ചിപ്പ്’, അജിജേഷ് പച്ചാട്ടിന്റെ ‘ദൈവക്കളി’ എന്നീ പുതുകഥാസമാഹാരങ്ങളാണ് പ്രകാശിപ്പിക്കുന്നത്.

ഗ്രേസി, പി എഫ് മാത്യുസ്, പ്രമോദ് രാമന്‍ഇ പി ശ്രീകുമാര്‍വി ജയദേവ്, സോക്രട്ടീസ് കെ വാലത്ത്, വിനോയ് തോമസ്, അജിജേഷ് പച്ചാട്ട്, കെ വി പ്രവീണ്‍ എന്നിവര്‍ പങ്കെടുക്കും.