നാവില്‍ കൊതിയൂറും എക്‌സ് പ്രസ്സോ കോഫി
വിരുന്നുകാര്‍ക്കു മുന്നില്‍ തലയെടുപ്പോടുകൂടി നാവില്‍ കൊതിയൂറുന്നവിധത്തിലുള്ള കോഫി ഇനി നിങ്ങള്‍ക്കും വിളമ്പാം.
എക്‌സ് പ്രസ്സോ കോഫിക്ക് ആവശ്യമായ ചേരുവകള്‍
- ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ – 4 ടീസ്പൂണ്‍
- വെള്ളം – 3 1/2 കപ്പ്
- പാല്‍ – 1 1/2 കപ്പ്
- പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
- ചെറുതായി ചിരകിയ ചോക്ലേറ്റ്കു റച്ച്
പാകം ചെയ്യുന്ന വിധം
- 3 1/2 കപ്പ് വെള്ളം തിളപ്പിക്കുക.
- ചൂടുവെള്ളമുപയോഗിച്ച് കപ്പുകള്‍ കഴുകുക.
- ഒരു വലിയ പാത്രത്തില്‍
- ഇന്‍സ്റ്റന്റ് കോഫി പൗഡറും ഒരു ടേബിള്‍
- സ്പൂണ്‍ വെള്ളവും ചേര്‍ത്ത് ഒരു സ്പൂണ്‍ ഉപയോഗിച്ച് നല്ലതു
- പോലെ പത വരുന്നതുവരെ അടിക്കുക.
- ഇത് കഴുകി വച്ചിരിക്കുന്ന നാലു കപ്പുകളില്‍ തുല്യമായി ഒഴിക്കുക.
- ഇതിലേക്ക് മാറ്റിവച്ചിരിക്കുന്ന 1 1/2 കപ്പ് വെള്ളവും പാലും പഞ്ച സാരയും തുല്യമായി ഒഴിച്ച് ഇളക്കുക.
- ഇതിന്റെ മുകളില്‍ ചോക്ലേറ്റ് തീരെ പൊടിയായി ചിരകിയത് വിതറി ഉപയോഗിക്കുക.
എക്‌സ് പ്രസ്സോ കോഫി ഇപ്പോള്‍ തയ്യാറായിക്കഴിഞ്ഞു.
കടപ്പാട്: തുടക്കകാര്‍ക്കുള്ള പാചകം/ ലില്ലി ബാബു ജോസ്











