DCBOOKS
Malayalam News Literature Website

പരിസ്ഥിതിസംരക്ഷണത്തിനായി മിനി മാരത്തണ്‍ മാര്‍ച്ച് 24-ന്

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ഡി.സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ഒരു മിനി മാരത്തണ്‍ സംഘടിപ്പിക്കുന്നു. ENVIROTHON 2k19 എന്നു പേരിട്ടിരിക്കുന്ന മിനി മാരത്തണ്‍ മാര്‍ച്ച് 24-ന് വാഗമണ്ണില്‍ വെച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. സേവ് ദി ഫോറസ്റ്റ് സേവ് ദി ട്രീസ് എന്നതാണ് മാരത്തണിന്റെ മുദ്രാവാക്യം.

പ്രായഭേദമെന്യേ മാരത്തണില്‍ ഏവര്‍ക്കും പങ്കെടുക്കാം. ആണ്‍-പെണ്‍ വിഭാഗത്തില്‍ നടത്തുന്ന മാരത്തണ്‍ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് കൈനിറയെ സമ്മാനങ്ങളും നേടാം. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 12,000 രൂപയാണ് ക്യാഷ് പ്രൈസ്. രണ്ടാം സ്ഥാനക്കാര്‍ക്ക് 8,000 രൂപവീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപ വീതവും ലഭിക്കുന്നു.

മാരത്തണില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ്-500 രൂപ.

രജിസ്റ്റര്‍ ചെയ്യുന്നതിനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പരുകള്‍: 9048787268, 7034231020

Comments are closed.