DCBOOKS
Malayalam News Literature Website

‘ഒണ്ടര്‍പ്രണര്‍ഷിപ്പ് സിംപ്ലിഫൈഡ് ‘- അശോക് സൂത്ത


കോഴിക്കോട് ബീച്ചില്‍ വെച്ച് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ അശോക് സൂതയുടെ ‘ഒണ്ടര്‍പ്രണര്‍ഷിപ്പ്  സിംപ്ലിഫൈഡ് ‘ എന്ന പുസ്തകം ചര്‍ച്ചയ്ക്ക് വിധേയമായി. ആനന്ദമണിയുമായി നടന്ന അഭിമുഖത്തില്‍ അശോക് സൂത തന്റെ പുസ്തകത്തെക്കുറിച്ചും സംരഭകത്വത്തിലേക്കുള്ള എളുപ്പവഴികളെക്കുറിച്ചും സംസാരിച്ചു. ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും സഹസ്ഥാപകനുമായ അശോക് സൂത മുപ്പത് വര്‍ഷമായി ഐ.ടി. വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഇന്ത്യന്‍ സംരംഭമാണ്. വിപ്രോ ഇന്‍ഫോടെക്കിന്റെ പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ വിജയകരമായ ആശയങ്ങളെ പ്രാദേശികവത്കരിക്കുന്നതിലൂടെ പുതിയ സംരംഭകര്‍ക്കുള്ള വേദിയൊരുക്കാവുന്നതുമാണ്. താന്‍ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത് വൈകിയാണെന്നും വിജയവും തോല്‍വിയും തീരുമാനിക്കുന്നത് വൈകിയാണെന്നും സന്ദര്‍ഭോചിതമായ പ്രവേശനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തനമേഖലയില്‍ പുതുമകള്‍ കൊണ്ടുവരുന്നത് കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നതിന് സഹായകമാകും. നിലവിലെ സാഹചര്യത്തില്‍ വിവരങ്ങളുടെ സാമ്പത്തികവത്കരണം ലക്ഷ്യമാക്കിയുള്ള സംരംഭകര്‍ക്ക് കൂടുതല്‍ സാധ്യതകളുള്ളതായി കണ്ടുവരുന്നു. തന്റെ ഈ വാദം സാധൂകരിക്കാന്‍ അദ്ദേഹം ‘ബൈജൂസ് ആപ്പ് ‘ ഉദാഹരിച്ച് സംസാരിച്ചു. അശോക് സൂത്തയുടെ പുസ്തകത്തിലെ ഓരോ അദ്ധ്യായവും ഓരോ ആശയമാണ് മുന്നോട്ട് വെക്കുന്നതെന്നും ആശംസിച്ചുകൊണ്ട് മോഡറേറ്റര്‍ ആനന്ദമണി അവസാനിപ്പിച്ചു.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

 

 

Comments are closed.