ചീസ് യഥാർഥത്തിൽ ഒരു പ്രതീകമാണ്…..

cheese

ലോക പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ഡോ. സ്‌പെൻസർ ജോൺസന്റെ ഏറ്റവും പ്രശസ്തമായ Who moved my cheese എന്ന കൃതിയുടെ വിവർത്തനമാണ് ‘എന്റെ സുഖാനുഭവങ്ങൾക്ക് ഭംഗം വരുത്തിയതാര് ?’ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറും ഇരുപത്തിയാറിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതുമായ ഈ കൃതിയുടെ ദശലക്ഷക്കണക്കിനു കോപ്പികളാണ് ചൂടപ്പം പോലെ വിറ്റഴിഞ്ഞത്.

ഭാവിയിൽ നിലനിൽക്കുക മാത്രമല്ല , വളരണമെങ്കിൽ മാറ്റങ്ങളെ അഭിമുഖീകരിക്കുകയും വേണം. സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ട രീതിയിൽ പൊരുത്തപ്പെടാനുള്ള കഴിവാണ് മനുഷ്യന് വേണ്ട കഴിവുകളിലെല്ലാം പ്രധാനം. ജീവിതത്തിൽ മാറ്റങ്ങളെ അഭിമുഖീകരിച്ച് വിജയം കൈവരിക്കാൻ ഈ കഥ സഹായകമാകും. ദുർഘടമായ വഴിയിൽ നടക്കുന്ന മാറ്റങ്ങളെയും അവിടെ ചീസ് അന്വേഷിക്കുന്ന നാല് ente-sukhaanubhavangalkk-bhangam-varuthiyatharuകഥാപാത്രങ്ങളെയും കുറിച്ചുള്ളതാണ് ‘എന്റെ സുഖാനുഭവങ്ങൾക്ക് ഭംഗം വരുത്തിയതാര് എന്ന കഥ. ചീസ് യഥാർഥത്തിൽ ഒരു പ്രതീകമാണ് – ജീവിതത്തിൽ നാം അന്വേഷിക്കുന്നവയുടെ പ്രതീകം. അത് നല്ലൊരു ജോലിയാവാം , ഒരു ബന്ധമാവാം , പണമാവാം , വലിയ വീടാവാം , സ്വാതന്ത്ര്യമോ , ആരോഗ്യമോ , സമാധാനമോ ഒക്കെയാകാം …..

  • മാറ്റങ്ങൾ പ്രതീക്ഷിക്കുക.
  • മാറ്റങ്ങളുമായി കാലവിളംബമില്ലാതെ പൊരുത്തപ്പെടുക
  • മാറ്റങ്ങൾ ആസ്വദിക്കുക.
  • മാറ്റങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടാനും അത് ആസ്വദിക്കാനും ശീലിക്കുക.

ഈ കൃതിയിലെ പ്രധാന പ്രതിപാദ്യം ഇത് തന്നെയാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടത്തിന്റെ ആവശ്യകതയും , പൊരുത്തപ്പെടാൻ അനുവർത്തിക്കേണ്ട രീതികളും ലളിതവും ഹൃദ്യവുമായ രീതിയിൽ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് കെ എസ് ബിജുകുമാറാണ്.