DCBOOKS
Malayalam News Literature Website

യു കെ കുമാരന്റെ കഥകളുടെ സമാഹാരം പുറത്തിറങ്ങി……

നാട്ടുനന്മയാണ് യു.കെ കുമാരന്റെ ഓരോ കൃതിയുടെയും പ്രത്യേകത. അതുകൊണ്ടു തന്നെ വായനക്കാര്‍ക്ക് കഥാപാത്രങ്ങളുമായി എളുപ്പത്തില്‍ സംവദിക്കാനും അവ ആസ്വദിക്കാനുമാകുന്നു. പത്രപ്രവര്‍ത്തകനായി ഔദ്യോഗികജീവിതം അരംഭിച്ച ഇദ്ദേഹം വീക്ഷണം വാരികയുടെ അസിസ്റ്റന്റ് എഡിറ്റര്‍, കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ടെലഫോണ്‍ ഉപദേശക സമിതിയംഗം, കാലിക്കറ്റ് സര്‍വകലാശാല ജേര്‍ണലിസം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എസ്.കെ. പൊറ്റക്കാട് അവാര്‍ഡ്, ധിഷണ അവാര്‍ഡ്, രാജീവ്ഗാന്ധി സദ്ഭാവന അവാര്‍ഡ്, ഇ.വി.ജി. പുരസ്‌കാരം, കെ.എ. കൊടുങ്ങല്ലൂര്‍ പുരസ്‌കാരം, അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ അവാര്‍ഡ്, തോപ്പില്‍ രവി പുരസ്‌കാരം എന്നിവയ്ക്ക് അര്‍ഹനായിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും നേടിയ യു കെ കുമാരന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം ഡി സി ബുക്‌സ് പുറത്തിറക്കി. എന്റെ മകള്‍ സ്ത്രീയാകുന്നു എന്ന കഥാസമാഹാരത്തില്‍ ‘ഹൃദയപക്ഷം’, ‘തിരിച്ചറിവ്’, ‘മകാനാ വായനശാല’ തുടങ്ങി പതിനഞ്ച് കഥകളാണ് സമാഹരിച്ചിരിക്കുന്നത്.

അനുഭവ സങ്കീര്‍തകളെയും അതിഭാവുകത്വങ്ങളെയും ലംഘിച്ചുകൊണ്ടുളള തുറന്നെഴുത്താണ് സര്‍ഗ്ഗാത്മകതയുടെ ജീവനതത്ത്വം എന്നു ബോധ്യപ്പെടുത്തുന്ന കഥകളാണ് ഇവയെല്ലാം. പ്രകൃതിയും മനുഷ്യനും കാലവും തമ്മില്‍ അദ്യശ്യമായി നടത്തപ്പെടുന്ന നീതിബോധത്തിന്റെ ക്രയവിക്രയമാണ് ഈ സമാഹാരത്തിലെ എല്ലാ കഥകളുടെയും നൈതികമായ സവിശേഷത..

Comments are closed.